ആഗോള അഴിമതി അവബോധ സൂചികയില്‍ അറബ് മേഖലയില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്ത്. അഴിമതി കുറക്കുന്നതിലെ ലോകരാഷ്ട്രങ്ങളുടെ പ്രകടനം വിലയിരുത്തുന്നതാണ് സൂചിക. ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷനല്‍ തയാറാക്കിയ സൂചികയില്‍ ഒമാന്‍ അറബ് മേഖലയില്‍ മൂന്നാംസ്ഥാനമുണ്ട്. യു.എ.ഇ ആദ്യസ്ഥാനത്തുണ്ട്.
വിവിധ ജോലികള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മെട്രാഷ് രണ്ട് ആപ്പിലും ലഭ്യമാകും. പൗരന്മാര്ക്കും രാജ്യത്തെ വിദേശികള്‍ക്കും മെട്രാഷ് വഴി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇനി മുതല്‍ മെട്രാഷ് വഴി അപേക്ഷ നല്കാന് സാധിക്കും.
കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശി കുന്നത്ത് സിദ്ധീഖ് (43) ദോഹയില്‍ നിര്യാതനായി. അസുഖബാധിതനായി കഴിഞ്ഞ ഒരാഴ്ചയായി ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വര്‍ഷങ്ങളായി ഖത്തറിലാണ്. ടൊയോട്ടയില്‍ ആയിരുന്നു ജോലി.
അടുത്ത അധ്യയനവര്‍ഷം മുതലാണ് നിയന്ത്രണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായി തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഇതിനുള്ള അനുമതി നല്‍കുന്നത്. പ്രത്യേകിച്ചും കമ്യൂണിറ്റി സ്കൂളുകളിലാണ് ഷിഫ്റ്റ് സമ്പ്രദായം വരുന്നത്. ഇതോടെ മലയാളികളടക്കമുള്ള പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇത് നല്കുന്ന സൗകര്യം ചെറുതല്ല.
ദുഹൈലില്‍ ത്രിതല ഇന്റര്‍ചേഞ്ച് നിര്‍മാണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട ഗതാഗതനിയന്ത്രണം ഇന്നുമുതല്‍. അല്‍ ഗഫ്ജി സ്ട്രീറ്റിലൂടെ ഗറാഫയിലേക്കും ദോഹയിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഇന്റര്‍സെക്ഷനിലേക്ക് പ്രവേശിക്കാനും ദോഹയില്‍ നിന്ന് ഗറഫയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് യു ടേണ്‍ എടുക്കാനുമാവില്ല.
നിലവിലുള്ള സംവിധാനത്തിലെ പിഴവുകളും അപാകതകളും പൂര്‍ണമായി പരിഹരിച്ച് സര്‍ക്കാര്‍ സ്ഥാപനമായ കര്വയുടേയും സ്വകാര്യ ഡ്രൈവിങ് സ്കൂളുകളിലെയും പാഠ്യപദ്ധതി ഏകീകരിക്കും. റോഡ് അടയാളങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍, ഏറ്റവും പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും, പ്രാഥമിക ശുഷ്രൂഷ, പെരുമാറ്റ രീതി എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തും.
ആസ്പെയറിന് കീഴിലുള്ള ഓര്‍തോപീഡിക് ഫസ്പോര്ട്സ് മെഡിസിന് ആശുപത്രിയായ ആസ്പറ്ററിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് മെഡിസിന് വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു. സ്പോര്‍ട്സ് മെഡിസിനിലും വ്യായാമശാസ്ത്രമേഖലയിലും 2020ഓടെ അന്താരാഷ്ട്ര തലത്തില്‍ ആസ്പറ്ററിനെ ആഗോളതലത്തിലെ മുന്‍നിരക്കാരാക്കുകയാണ് ലക്ഷ്യം.
വകുപ്പ് നല്കുന്ന വിവിധ ഇ സേവനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിനും ഇ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങള്‍ക്ക് എത്തിക്കാനുമായി ഗതാഗതവാര്‍ത്താവിനിമയ മന്ത്രാലയം പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി.
വടക്ക് പടിഞ്ഞാറന്‍ കാറ്റ് തുടരുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. അന്തരീക്ഷത്തില്‍ പൊടിപടല സാന്നിധ്യം ഉണ്ടാകും. ചിലയിടങ്ങളില്‍ ശക്തമാകുമെന്നും മുന്നറിയിപ്പ് നല്കി. പകല്‍ സമയങ്ങളില്‍ ശക്തമായ കാറ്റ് പ്രതീക്ഷിക്കാം.
ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പദ്ധതികളുമായി ഖത്തര്‍. ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ദക്ഷിണേഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്ചേഞ്ചില്‍ (സട്ടെ) ആദ്യമായി ഖത്തറും പങ്കെടുക്കുന്നു. ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സിലിന്റെ (ക്യുഎന്‍ടിസി) നേതൃത്വത്തില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുക്കുന്നുണ്ട്.