രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ഉച്ചയോടെ ആരംഭിച്ച മഴ പെട്ടെന്നു ശമിച്ചതിനാല്‍ വെള്ളക്കെട്ട് ഒഴിവായി. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ഇന്നും നാളെയും മഴ തുടരാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
സൈബര്‍ തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്ന് വീണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ ആരുമായും പങ്കുവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ ഖത്തറില്‍ കുറഞ്ഞ അളവില്‍ മാത്രമേ നടക്കുന്നുള്ളൂ.
ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കു വീസാ രഹിത പ്രവേശനത്തില്‍ (ഓണ്‍ അറൈവല്‍ വീസ) ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വരുത്തിയ മാറ്റങ്ങള്‍ പ്രാബല്യത്തിലായി. ഓണ്‍ അറൈവല്‍ വീസയില്‍ എത്തുന്നവര്‍ക്ക് ഇന്നു മുതല്‍ 30 ദിവസം മാത്രമേ ഖത്തറില്‍ തങ്ങാനാവൂ.
ഇന്റര്‍നാഷണല്‍ വേള്‍ഡ് സമ്മിറ്റ് അവാര്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ട് ‘മൈ ബുക്ക് ഖത്തര്‍’ അപ്ലിക്കേഷന്‍. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഏറ്റവും മികച്ച ദേശീയ ഡിജിറ്റല്‍ സംരംഭം എന്ന നിലയിലാണ് ‘മൈ ബുക്ക് ഖത്തര്‍’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഖത്തറില്‍ തൊഴില്‍ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനവുമായി ആഭ്യന്തര മന്ത്രാലയം. ഓരോരുത്തരുടെയും തൊഴില്‍ കരാര്‍ കാലാവധിയുടെ നിജസ്ഥിതി സ്വയം പരിശോധിച്ചറിയാന്‍ തൊഴിലാളികളെ സഹായിക്കുന്നതാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും മികച്ച ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സിദ്റ മെഡിസിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 12ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2018 ജനുവരി 14ന് ആരംഭിച്ച സിദ്റ മെഡിസിന് ഇതിനകം തന്നെ നിരവധി നേട്ടങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്.
രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏത് സേവനം ഉപയോഗപ്പെടുത്തണമെന്നും വ്യക്തമാക്കിയുള്ള ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖ പുറത്തിറങ്ങി.
വുഖൂദിന്റെ (ഖത്തര്‍ ഫ്യൂവല്‍ കമ്പനി) 76ാമത് പെട്രോള്‍ സ്റ്റേഷന് അല്‍ ഗറാഫയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടൊപ്പം തന്നെ ബു ഫിസീല പെട്രോള്‍ സ്റ്റേഷന് സമീപത്തായി മൊബൈല്‍ ഡീസല്‍ സ്റ്റേഷന് ആരംഭിച്ചതായും വുഖൂദ് അറിയിച്ചു.
ഖത്തറിലെ നിര്‍മാണക്കമ്പനിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ഒരു വര്‍ഷത്തോളമായി ബുദ്ധിമുട്ടിലായിരുന്ന 13 മലയാളികളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങി. കോടതി നടപടികളിലൂടെ നഷ്ടപരിഹാരം ഉള്‍പ്പെടെ ലഭിച്ചശേഷമാണു തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയത്.
അല്‍ മിര്‍ഖാബ്, അല്‍ ജദീദ്, അല്‍ സദ്ദ്, ഫരീജ് അല്‍ നാസര്‍ മേഖലകളിലെ സ്ട്രീറ്റുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി അഷ്ഗാല്‍ നടപ്പാക്കുന്നു. സുഗമമായ ഗതാഗതം ഉറപ്പുവരുത്താനായി മൊത്തം ഏഴു കിമീ നീളത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.