
ദോഹ: ഖത്തറില്‍ തൊഴില്‍ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനവുമായി ആഭ്യന്തര മന്ത്രാലയം. ഓരോരുത്തരുടെയും തൊഴില്‍ കരാര്‍ കാലാവധിയുടെ നിജസ്ഥിതി സ്വയം പരിശോധിച്ചറിയാന്‍ തൊഴിലാളികളെ സഹായിക്കുന്നതാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം.
ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിലും മെട്രാഷ് 2 മൊബൈല്‍ ആപ്ലിക്കേഷനിലുമാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഈ പേജില്‍ കയറി തങ്ങളുടെ ഐ.ഡി കാര്‍ഡ് നമ്പറുകള്‍ നല്കിയാല് ആര്‍ക്കും അവരവരുടെ തൊഴില്‍ വിസയുടെ കാലാവധിയും അതിന്റെ സാധുതയും തിരിച്ചറിയാം.
രാജ്യം വിടാന്‍ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമായ അഞ്ച് ശതമാനം തൊഴിലാളികളുടെ പട്ടികയിലുണ്ടോയെന്ന കാര്യവും ഈ സംവിധാനത്തിലൂടെ തിരിച്ചറിയാന്‍ കഴിയും. കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കി വരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.