
ദോഹ: വുഖൂദിന്റെ (ഖത്തര്‍ ഫ്യൂവല്‍ കമ്പനി) 76ാമത് പെട്രോള്‍ സ്‌റ്റേഷന്‍ അല്‍ ഗറാഫയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടൊപ്പം തന്നെ ബു ഫിസീല പെട്രോള്‍ സ്‌റ്റേഷന് സമീപത്തായി മൊബൈല്‍ ഡീസല്‍ സ്‌റ്റേഷന്‍ ആരംഭിച്ചതായും വുഖൂദ് അറിയിച്ചു. അല്‍ ഗറാഫ2ല്‍ മുന്‍ നിശ്ചയിച്ച പ്രകാരം പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യം വര്‍ധിച്ച സാഹചര്യത്തില്‍ സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതി വുഖൂദിനുണ്ടെന്നും സി ഇ ഒ എന്‍ജി. സഅദ് അല്‍ മുഹന്നദി പറഞ്ഞു.
15000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഗറാഫ പെട്രോള്‍ സ്‌റ്റേഷനില്‍ നാല് വരികളിലായി 12 ഡിസ്‌പെന്‍സറുകളാണ് സ്ഥാപിച്ചത്. അല്‍ ഗറാഫയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന േെപട്രാള്‍ സ്‌റ്റേഷനില്‍ സിദ്‌റ കണ്‍വീനിയന്‍സ് സ്‌റ്റോര്‍, മാനുവല്‍ കാര്‍ വാഷ്, ഓയില്‍ ചെയ്ഞ്ച്, ടയര്‍ റിപ്പയര്‍, എല്‍പിജി സിലിണ്ടര്‍ വില്‍പന എന്നീ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
നിലവില്‍ 21 പെട്രോള്‍ സ്‌റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഇതിലധികവും ഈ വര്‍ഷം തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്നും എന്‍ജി. സഅദ് അല്‍ മുഹന്നദി പറഞ്ഞു. ഒമ്പത് േെപട്രാള്‍ സ്‌റ്റേഷനുകള്‍ ബിഡിംഗ് ഘട്ടത്തിലാണെന്നും 14 സ്‌റ്റേഷനുകളുടെ രൂപരേഖ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.