എജുക്കേഷന്‍ സിറ്റിയില്‍ പുതിയ സ്കേറ്റ് പാര്‍ക്ക് ഖത്തര്‍ ഫൗണ്ടേഷന് ആരംഭിച്ചു. എജുക്കേഷന്‍ സിറ്റിയിലെ വെസ്റ്റ് ഗ്രീന്‍ സ്പൈനില് ക്യു സ്പോര്‍ട്സുമായി ചേര്‍ന്നാണ് പാര്‍ക്ക് ആരംഭിച്ചത്. സ്കേറ്റിങിനുള്ള എല്ലാ സൗകര്യങ്ങള്‍ക്കും ഒപ്പം പരിശീലനത്തിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഖത്തറില്‍ തണുപ്പ് കാലം മുന്നില്‍ കണ്ട് ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഖത്തറില്‍ തൊഴില്‍ നിയമം പാലിക്കാത്ത 12000 ത്തോളം കമ്പനികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തൊഴിലാളികളില്‍ നിന്നും കമ്പനികള്‍ റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കുന്നതിനെതിരെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായിച്ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ശൈത്യകാലത്ത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ എസി താപനില ഒരു ഡിഗ്രി വര്‍ധിപ്പിച്ച് 5% ഊര്‍ജം സംരക്ഷിക്കാന്‍ പദ്ധതി. ദേശീയ ഊര്‍ജ സംരക്ഷണ പദ്ധതിയായ ‘തര്‍ഷീദിന്റെ’ ഭാഗമായി കഹ്റാമയുമായി സഹകരിച്ചാണു പരിപാടി. ‘ഒരു ഡിഗ്രി വലിയ വ്യത്യാസം സൃഷ്ടിക്കും’ എന്ന ആശയത്തിലൂന്നിയാണു പരിപാടി.
ആഗോള തലത്തില്‍ ആദ്യമായി ‘റിയല്‍ ടൈം ഫ്ലൈറ്റ് ട്രാക്കിങ്’ സംവിധാനമേര്‍പ്പെടുത്തുന്ന വിമാന കമ്പനിയെന്ന നേട്ടവുമായി ഖത്തര്‍ എയര്‍വേയ്സ്. ഈ സംവിധാനത്തിലൂടെ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ ലോകത്തെവിടെ വെച്ചും അറിയാന്‍ കഴിയും.
അല്‍ഖോര്‍ എക്സ്പ്രസ്വേ പദ്ധതിയിലുള്‍പ്പെടുന്ന മൂന്ന് പ്രധാന പാലങ്ങള്‍ ഭാഗികമായി പൊതുഗതാഗതത്തിന് തുറന്നു കൊടുത്തതായി പൊതു മരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു. 2019 അവസാനത്തോടെ പൂര്‍ത്തിയാകുന്ന അല്‍ഖോര്‍ എക്സ്പ്രസ്വേ പദ്ധതിയിലെ പ്രധാനപ്പെട്ട ആദ്യ നാഴികക്കല്ലായി ഇത് മാറി.
ഖത്തര്‍ നാഷണല്‍ മ്യൂസിയം 2019 മാര്‍ച്ച് 28ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘ആദ്യം നിങ്ങളുടെ ആരോഗ്യം’ എന്ന സന്ദേശവുമായി കളര്‍ റണ്‍ ജനുവരി 26നു ഖത്തര്‍ നാഷനല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. വെയ്ല് കോര്‍ണെല്‍ മെഡിക്കല്‍ കോളജാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ഇത്തവണ 10,000 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ഖത്തറില്‍ തൊഴില്‍ നിയമം പാലിക്കാത്ത 12000 ത്തോളം കമ്പനികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തൊഴില്‍മേഖലയിലെ നിയമലംഘനങ്ങള്‍ കണ്ടെത്താനായി 19000 പരിശോധനകളാണ് ഈ വര്‍ഷം ഇതുവരെ പൂര്‍ത്തിയാക്കിയത്.
അടുത്ത വര്‍ഷം അവസാനത്തോടെ കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്. നിലവില്‍ 232 വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനി ഈ വര്‍ഷം അവസാനത്തോടെ പതിനാറ് പുതിയ വിമാനങ്ങളും അടുത്ത വര്‍ഷം അവസാനത്തോടെ മുപ്പത്തിയേഴ് വിമാനങ്ങളും വാങ്ങും.