
ദോഹ: ഖത്തര്‍ നാഷണല്‍ മ്യൂസിയം 2019 മാര്‍ച്ച് 28ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് ആര്‍ക്കിടെക്ട് ജീവന് നൂവെല്‍ രൂപകല്പന ചെയ്ത നാഷനല്‍ മ്യൂസിയത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ദോഹ കോര്‍ണിഷില്‍ ഇന്റര്‍ലോക്കിങ് ഡിസ്ക് ഡിസൈനിലാണ് മ്യൂസിയം നിര്‍മിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.