
ദോഹ: എജുക്കേഷന്‍ സിറ്റിയില്‍ പുതിയ സ്കേറ്റ് പാര്‍ക്ക് ഖത്തര്‍ ഫൗണ്ടേഷന് ആരംഭിച്ചു. എജുക്കേഷന്‍ സിറ്റിയിലെ വെസ്റ്റ് ഗ്രീന്‍ സ്പൈനില് ക്യു സ്പോര്‍ട്സുമായി ചേര്‍ന്നാണ് പാര്‍ക്ക് ആരംഭിച്ചത്. സ്കേറ്റിങിനുള്ള എല്ലാ സൗകര്യങ്ങള്‍ക്കും ഒപ്പം പരിശീലനത്തിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കേറ്റ് ഉപകരണങ്ങള്‍ പാര്‍ക്കില്‍ വാടകക്കും ലഭിക്കും.
പാര്‍ക്കില്‍ തന്നെയുള്ള പരിശീലകരില്‍ നിന്ന് പഠിക്കാനുള്ള സൗകര്യവുമുണ്ടാകും. ആഴ്ചയില്‍ എല്ലാ ദിവസവും പാര്‍ക്ക് തുറക്കും. രാവിലെ ആറ് മുതല്‍ രാത്രി 9.45 വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം. അക്കാദമി പാര്‍ക്കിങ് ഗേറ്റ് ഒന്ന് വഴിയാണ് പാര്‍ക്കിലേക്ക് പ്രവേശിക്കാനാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.