Currency

കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Saturday, November 3, 2018 3:28 pm

ദോഹ: അടുത്ത വര്‍ഷം അവസാനത്തോടെ കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്. നിലവില്‍ 232 വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനി ഈ വര്‍ഷം അവസാനത്തോടെ പതിനാറ് പുതിയ വിമാനങ്ങളും അടുത്ത വര്‍ഷം അവസാനത്തോടെ മുപ്പത്തിയേഴ് വിമാനങ്ങളും വാങ്ങും.

മൊത്തം വിമാനങ്ങളുടെ എണ്ണം 285 ആക്കി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാഖിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വിധ പരിശോധനകളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിമാനങ്ങള്‍ വാങ്ങാറ്.

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അടുത്ത സീസണിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക സ്‌പോണ്‍സറാവാന്‍ സാധിച്ചത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x