
ദോഹ: ഖത്തര്‍ ആരോഗ്യബോധവല്കരണ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ‘ആദ്യം നിങ്ങളുടെ ആരോഗ്യം’ എന്ന സന്ദേശവുമായി കളര്‍ റണ്‍ ജനുവരി 26നു ഖത്തര്‍ നാഷനല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. വെയ്ല് കോര്‍ണെല്‍ മെഡിക്കല്‍ കോളജാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ഇത്തവണ 10,000 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 9,000 പേര് പങ്കെടുത്തു. 5 കിലോമീറ്റര്‍ ദൂരമാണ് ഓടേണ്ടത്.
ഓരോ കിലോമീറ്റര്‍ പിന്നിടുമ്പോഴും ഓട്ടക്കാര്‍ മുഖത്തും ദേഹത്തും ഓരോ വര്‍ണമണിയും. വ്യായാമരഹിതമായ ജീവിതം മൂലം തടിയും തൂക്കവും കൂടുന്ന സാഹചര്യത്തില്‍ 2014ലാണ് ഖത്തറില്‍ ആദ്യ കളര്‍ റണ്‍ നടന്നത്. നാലുമുതല്‍ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാം. റജിസ്ട്രേഷന് വെബ്സൈറ്റ് (www.thecolorrun.qa). അഞ്ചു കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫിനിഷിങ് പോയിന്റില്‍ ഒരുക്കുന്ന ഫോം സോണ്‍ ആണ് ഇത്തവണത്തെ കൂട്ടയോട്ടത്തെ വ്യത്യസ്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.