അല്‍ ഷമാല്‍ റോഡിലേക്കു അല്‍ ഖഫ്ജി സ്ട്രീറ്റില്‍ നിന്നു വടക്കോട്ടുള്ള സര്‍വീസ് റോഡില്‍ നാളെ മുതല്‍ ഗതാഗത നിരോധനം. രണ്ടു മാസത്തേക്കാണ് ഗതാഗത നിരോധനം. ഉം ലഖ്ബ (ലാന്‍ഡ് മാര്‍ക്) ഇന്റര്‍ചേഞ്ചിന്റെയും അനുബന്ധപാതകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഗതാഗതം നിരോധിക്കുന്നതെന്ന് അഷ്ഗാല്‍ അറിയിച്ചു.
മിസൈദ് നഗരത്തിന്റെ തെക്ക് ഭാഗത്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഇത് തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് സീസണല്‍ മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് ആരംഭിച്ച സീലൈന്‍ മെഡിക്കല്‍ ക്ലിനിക്ക് ഏപ്രില്‍ മധ്യത്തോടെ അടക്കും.
സ്മാര്‍ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ പ്രധാന ഘട്ടം ഹമദ് രാജ്യാന്തര വിമാനത്താവളം വിജയകരമായി പൂര്‍ത്തിയാക്കി. സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍, ബാഗ് ഡ്രോപ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഖത്തര്‍ എയര്‍വേയ്സിന്റെ 25 ശതമാനത്തിലേറെ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും.
ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി പ്രവാസികള്‍ ഉപയോഗപ്പെടുത്തിത്തുടങ്ങി. നിയമഭേദഗതി നിലവില്‍ വന്ന രണ്ട് ദിവസത്തിനകം തന്നെ നിരവധി പേര് സ്പോണ്‍സറുടെ അനുമതിയില്ലാതെ നാട്ടിലേക്ക് തിരിച്ചു.
വിദ്യാഭ്യാസം, വോട്ടവകാശം, വിമാനയാത്ര, തൊഴില്‍ സുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
ദ്വിദിന സന്ദര്‍ശനാര്‍ത്ഥം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഖത്തറിലെത്തി. ദോഹയില്‍ വിമാനമിറങ്ങിയ സുഷമാസ്വരാജിനെ ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ത്താനിയും ഇന്ത്യന്‍ അംബാസഡര്‍ പി. കുമരനും ചേര്‍ന്ന് സ്വീകരിച്ചു.
ഏതാനും ദിവസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് ശക്തമായ മഴയും കാറ്റും മിന്നലും. ശനിയാഴ്ച ഉച്ചയോടെയാണ് മിക്കവാറും എല്ലാ ഭാഗങ്ങളിലും മഴ ലഭിച്ചത്. ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങുകയും ചെയ്തു. റോഡുകളിലും വെള്ളം കെട്ടിയതോടെ ഗതാഗതം സാവധാനത്തിലായി.
ഖത്തറില്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളികള്‍ക്ക് രാജ്യം വിടാനുള്ള അനുമതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എക്സിറ്റ് പെര്‍മിറ്റ് എടുത്തൊഴിവാക്കിക്കൊണ്ട് കഴിഞ്ഞ മാസം അമീര്‍ നടത്തിയ പ്രഖ്യാപനമാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
ന്യൂനമര്‍ദം മൂലം ഖത്തറില്‍ തിങ്കളാഴ്ചവരെ മഴയ്ക്കു സാധ്യത. ഇന്ന് ഉച്ചയ്ക്കുശേഷം മുതല്‍ ചാറ്റല്‍ മഴയ്ക്കും ചിലപ്പോള്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്ക് അല്ലാതെ ഫീസുകള്‍ ഈടാക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക്. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ കേന്ദ്രങ്ങളിലും ഇതിനകം അയച്ച് കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.