ഖത്തറില്‍ രണ്ടാം ദേശിയ വികസന നയത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ക്ക് രൂപം നല്കി. മുഖ്യമായും ആറ് മേഖലകളിലാണ് പുതിയ ദേശീയ നയം ഊന്നല്‍ നല്‍കിയിരിക്കുന്നത്. നഗരാസൂത്രണം, കൃഷി, മത്സ്യബന്ധനം, പരിസ്ഥിതി, നഗരസഭകള്‍, പൊതുസേവനങ്ങളും സംരംഭങ്ങളും എന്നിവയാണ് അടുത്ത അഞ്ച് വര്‍ഷം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന മേഖലകള്‍.