സന്ദര്‍ശക വീസയില്‍ ഖത്തറിലേക്കു പോയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. പൂളപ്പൊയില്‍ സ്വദേശി പാലാട്ടുപറമ്പില്‍ വടക്കേകണ്ടി മുത്തലിബ് (21) ആണ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് ഖത്തറില്‍ പോയത്. 3 ദിവസം മുമ്പ് സൗദി റോഡില്‍ വാന്‍ മറിഞ്ഞായിരുന്നു അപകടം.
ഖത്തറില്‍ വിദേശികള്‍ക്കുള്ള എക്സിറ്റ് പെര്‍മിറ്റ് റദ്ദാക്കുന്ന നിയമം നടപ്പാക്കാനായി തയ്യാറെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും ഭരണകൂടത്തിന്റെ നിര്‍ദേശം. എക്സിറ്റ് പെര്‍മിറ്റ് നിയമം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിക്കാനായി തൊഴിലുടമകള്‍ക്കായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക സെമിനാറിലാണ് നിര്‍ദേശം.
മാലിന്യ നിര്‍മ്മാര്‍ജ്ജനരംഗത്ത് ബൃഹദ് പദ്ധതികള്‍ക്കൊരുങ്ങി ഖത്തര്‍ ഭരണകൂടം. ലോകകപ്പ് നടക്കുന്ന 2022 ഓടെ രാജ്യത്തെ ഖരമാലിന്യങ്ങളുടെ 15 ശതമാനവും പുനരുല്പാദനം നടത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം.
അധികൃതര്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഒക്ടോബര്‍ ഒന്നിനു മുന്‍പു പിഴയടച്ച് ഉടമകള്‍ തിരിച്ചെടുത്തില്ലെങ്കില്‍ അവ വിറ്റ് പിഴത്തുക ഈടാക്കുമെന്നു പൊതുഗതാഗത ഡയറക്ടറേറ്റ്. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ അന്പത്തിരണ്ടിലുള്ള സേര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലാണു പിഴത്തുക അടയ്ക്കേണ്ടത്.
ഖത്തര്‍ ഇന്ത്യയിലാരംഭിക്കാന് പോകുന്ന വിസസേവന കേന്ദ്രങ്ങളിലൊന്ന് കൊച്ചിയില്‍ സ്ഥാപിക്കും. മൊത്തം ഏഴ് സര്‍വീസ് സെന്ററുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക. ഇതോടെ ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ണമായും കേരളത്തില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നീ കാര്യങ്ങള്‍ അതതു രാജ്യത്തുതന്നെ പൂര്‍ത്തിയാക്കുന്നതാണു പദ്ധതി.
ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനം. വിരലടയാളം, മെഡിക്കല്‍ പരിശോധന, തൊഴില്‍ വിസയില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുക. സിംഗപ്പൂര്‍ ആസ്ഥാനമായ ഏജന്‍സിക്കാണ് ഇതിന്റെ കരാര്‍ ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്നത്.
സ്കൂള്‍ ബാഗിന്റെ അമിതഭാരം മൂലം പുറം, കഴുത്ത്, തോള് വേദനയ്ക്കു ചികില്‍സ തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ധര്‍. 13-14 പ്രായക്കാരാണ് ചികില്‍സ തേടിയെത്തുന്നവരിലേറെയുമെന്ന് എച്ച്എംസി ഓര്‍ത്തോപീഡിക് ആന്‍ഡ് സ്പൈന്‍ സര്‍ജറി അസോഷ്യേറ്റ് കണ്‍സല്‍റ്റന്റ് ഡോ. ഒമര്‍ അല്നോറി പറയുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളെയും അഭ്യൂഹങ്ങളെയും സംബന്ധിച്ച് പൊതുജനങ്ങളുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
ആഗോള സംരഭകത്വ ശേഷിയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തേക്കാണ് ഖത്തര്‍ കയറിയത്.