Currency

‘ഔന്‍’ ആപ്പില്‍ 93 സേവനങ്ങള്‍

സ്വന്തം ലേഖകന്‍Thursday, September 27, 2018 3:23 pm

ദോഹ: മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ആപ്ലിക്കേഷനായ ‘ഔനി’ല്‍ 93 വ്യത്യസ്ത ഓണ്‍ലൈന്‍ സേവനങ്ങള്‍. ആപ്പിള്‍ സ്‌റ്റോറിലും ആന്‍േഡ്രായിഡിലും ലഭ്യമായ ആപ്പിന്റെ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം നടന്ന മന്ത്രാലയത്തിന്റെ പഞ്ചവത്സര പദ്ധതി പ്രഖ്യാപനത്തിനിടെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് നിര്‍വഹിച്ചത്.

ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി(വണ്‍ ടൈം പാസ്‌വേഡ്) അയച്ചാണ് ആപ്പിലെ ഓരോ വ്യവഹാരവും ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിഭാഗം ഡയറക്ടര്‍ ഹംദ അബ്ദുല്‍ അസീസ് അല്‍ മദീദ് പറഞ്ഞു. ഏത് സമയത്തും എവിടെ നിന്നും മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഉപയോഗിക്കുവാന്‍ ഉപഭോക്താവിന് സാധിക്കും. പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ മികവുറ്റ രീതിയിലാക്കുകയെന്നതാണ് ഇതിന് പിന്നിലെന്നും ഹംദ പറഞ്ഞു.

എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ സേവനങ്ങളടക്കം പുതിയ സേവനങ്ങളുള്‍പ്പെട 93 സേവനങ്ങള്‍ ആപ്പിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപേക്ഷകളുടെയും മറ്റു സേവനങ്ങളുടെയും ട്രാക്കിംഗിനുള്ള സൗകര്യവും ആപ്പില്‍ ഉണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x