Currency

ഖത്തറില്‍ പഞ്ചവത്സര വികസന പദ്ധതിക്ക് രൂപം നല്‍കി

സ്വന്തം ലേഖകന്‍Tuesday, September 25, 2018 12:17 pm

ദോഹ: ഖത്തറില്‍ രണ്ടാം ദേശിയ വികസന നയത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ക്ക് രൂപം നല്‍കി. മുഖ്യമായും ആറ് മേഖലകളിലാണ് പുതിയ ദേശീയ നയം ഊന്നല്‍ നല്‍കിയിരിക്കുന്നത്. നഗരാസൂത്രണം, കൃഷി, മത്സ്യബന്ധനം, പരിസ്ഥിതി, നഗരസഭകള്‍, പൊതുസേവനങ്ങളും സംരംഭങ്ങളും എന്നിവയാണ് അടുത്ത അഞ്ച് വര്‍ഷം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന മേഖലകള്‍.

സുസ്ഥിര വികസനത്തിനൊപ്പം ഭക്ഷ്യസുരക്ഷയുയ പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് നഗരസഭാ പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ റുമൈഹി പറഞ്ഞു. രാജ്യത്തെ എട്ട് നഗരസഭകളുടെയും മന്ത്രാലയത്തിലെ 44 വകുപ്പുകളുടെയും ക്രിയാത്മക പങ്കാളിത്തം പദ്ധതി നടത്തിപ്പിലുണ്ടാകും.

പൊതു ശുചിത്വ ബോധവല്‍ക്കരണം, ജലസംരക്ഷണവും പുനരുപയോഗവും, പൊതുസ്ഥലങ്ങളുടെയും പാര്‍ക്കുകളുടെയും സൗന്ദര്യവല്‍ക്കരണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x