
ദോഹ: നിരത്തുകളിലും റോഡരികിലും ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. അല്‍ ശമാല്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ നീക്കുന്നത്. ഇതിനായുള്ള കമ്മിറ്റിയുടെ സഹകരണത്തോടെയാണിത്. മുനിസിപ്പിലാറ്റി ഇതിനായി പ്രത്യേക കാമ്പയിന്‍ നടത്തിയിരുന്നു.
ഉടമകളോട് ഇത്തരത്തിലുള്ള വാഹനങ്ങള്‍ നീക്കം ചെയ്യാനായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശമാല്‍ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്ഥലങ്ങളിലെ വാഹനങ്ങളാണ് നീക്കിയത്. രണ്ടാഴ്ച നീണ്ടുനിന്ന കാമ്പയിന്‍ കാലയളവിലാണ് ഇത്തരത്തിലുള്ള 280 കാറുകള്‍, ക്രൂയിസര്‍ വാഹനങ്ങള്‍, ബോട്ടുകള്‍ എന്നിവ റോഡരികില്‍ ഉപക്ഷേിച്ച നിലയില്‍ കണ്ടെത്തിയത്. താമസത്തിനും മറ്റുമായി ഉപയോഗിക്കുന്ന 160 പ്രത്യേക കാബിനുകളും കണ്ടെത്തിയിരുന്നു.
85 കാറുകള്‍, ക്രൂയിസറുകള്‍, ട്രെയ്‌ലറുകള്‍, 10 കാബിനുകള്‍ എന്നിവയാണ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. 195 വാഹനങ്ങളും 150 കാബിനുകളും ഉടമകള്‍ തന്നെ നീക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.