ബലി പെരുന്നാളിന് മുന്നോടിയായി ഖത്തറിലെ കച്ചവടസ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകള്‍ ശക്തമാക്കി. ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ എല്ലാ നഗരസഭകളിലെയും കച്ചവട സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുന്നുണ്ട്.
ഖത്തറില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ പുതിയ പ്രകൃതി സൗഹൃദ ക്യാരി ബാഗുകള്‍ വിപണിയിലിറക്കുന്നു. ഒമാന്‍ ആസ്ഥാനമായ സെയിന്‍ കമ്പനിയാണ് അയാം നോട്ട് പ്ലാസ്റ്റിക് എന്ന പേരിലുള്ള പുതിയ ബാഗുകള്‍ പുറത്തിറക്കുന്നത്.
പൗരന്മാരുടെ മേല്‍ പുതിയ നികുതി ചുമത്തപ്പെട്ടിരിക്കുന്നുവെന്നതായി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് അധികൃതര്‍. ഒരു സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടാണ് ഇത് സംബന്ധിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടികളുമായി ഖത്തര്‍ ഗതാഗത വകുപ്പ്. ഗതാഗത വകുപ്പിന്റെ അപകടരഹിത വേനല്‍ക്കാലം കാമ്പയിനിന്റെ ഭാഗമായാണ് പുതിയ ഉത്തരവുകള്‍. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ട്രാഫിക് പോയിന്റിലെ ചുവപ്പ് സിഗ്നല്‍ മറികടക്കുന്നവരില്‍ നിന്ന് 6000 റിയാല്‍ പിഴ ഈടാക്കും.
പുതിയ ഫ്ലാറ്റുകളുടെ ലഭ്യത വര്‍ധിച്ചതോടെ ദോഹയിലെ റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകളുടെ വാടകനിരക്കില്‍ കുറവ്. വാടകക്കരാര്‍ പുതുക്കുമ്പോള്‍ ചുരുങ്ങിയതു 10 ശതമാനമെങ്കിലും അധികം വേണമെന്നാണു സാധാരണഗതിയില്‍ ഫ്ലാറ്റുടമകള്‍ ആവശ്യപ്പെടാറുള്ളത്. എന്നാല്‍, ഇപ്പോള്‍ പല ഫ്ലാറ്റുടമകളും വാടകനിരക്കില്‍ 10- 15% വരെ കുറവു വരുത്താന്‍ തയാറാവുന്നു.
ഖത്തറില്‍ ഇന്ത്യന്‍ സ്കൂള്‍ ഉള്‍പ്പെടെ പുതിയ അഞ്ചു സ്വകാര്യ സ്കൂളുകള്‍ കൂടി നിര്‍മിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം ഭൂമി അനുവദിക്കുന്നു. അല്‍ഖോറിലാണ് പുതിയ ഇന്ത്യന്‍ സ്കൂള്‍ സ്ഥാപിക്കുക. ഇതോടെ പുതിയതായി പ്രഖ്യാപിച്ച 11 സ്കൂളുകളില്‍ ഇന്ത്യന്‍ സ്കൂളുകളുടെ എണ്ണം രണ്ടായി ഉയരും.
ദോഹയിലെ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എ-റിങ് റോഡ് എട്ടുവരിയാക്കി വികസിപ്പിക്കാന്‍ അഷ്ഗാല്‍ തീരുമാനിച്ചു. ഇതിനൊപ്പം ഒന്‍പത് ഇന്റര്‍സെക്ഷനുകളും വികസിപ്പിക്കും. അഞ്ചു ഘട്ടങ്ങളിലായി നടത്തുന്ന വികസന ജോലികള്‍ അടുത്ത ഡിസംബറോടെയേ പൂര്‍ത്തിയാകൂ.
ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ കനത്ത ശിക്ഷനടപടികള്ക്കൊരുങ്ങി ഖത്തര്‍. പിടിക്കപ്പെട്ടാല്‍ ഓടിച്ചയാള്‍ക്കൊപ്പം വാഹനത്തിലുള്ള ലൈസന്‍സുള്ള മറ്റ് യാത്രക്കാരും ക്രിമിനല്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വരും. കുട്ടികളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റും.
ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുറഞ്ഞു തുടങ്ങി. കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികളുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം നീങ്ങിയതോടെയാണ് പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുറഞ്ഞു തുടങ്ങിയത്.
ഖലീഫ അവന്യു പ്രോജക്ടിന്റെ ഭാഗമായി ബനി ഹാജര്‍ ഇന്റര്‍ചേഞ്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്ലൈഓവര്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു. ഇതോടെ ദോഹയില്‍ നിന്ന് അല്‍ റയ്യാനിലേക്കുള്ള യാത്ര വളരെ എളുപ്പമാകും.