
ദോഹ: ബലി പെരുന്നാളിന് മുന്നോടിയായി ഖത്തറിലെ കച്ചവടസ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകള്‍ ശക്തമാക്കി. ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ എല്ലാ നഗരസഭകളിലെയും കച്ചവട സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുന്നുണ്ട്. ആദ്യ ദിവസത്തെ പരിശോധനകളില്‍ പതിനാറിടങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി.
ഇതില്‍ പത്ത് സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി പിഴ ഈടാക്കി. അഞ്ച് സ്ഥാപനങ്ങളോട് വീഴ്ച പരിഹരിച്ച് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ അറവുശാലകളിലും പരിശോധന തുടരുന്നുണ്ട്. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.