പ്രളയം തുടച്ചുനീക്കിയ കേരളത്തിലേക്കുള്ള അടിയന്തിര സഹായം എത്തിക്കുന്നതിന് പിന്തുണയുമായി ലോകത്തിലെ മുന്‍നിര വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് രംഗത്ത്. ഖത്തര്‍ എയര്‍വേയ്സിന്റെ കാര്‍ഗോ വിഭാഗമാണ് തിരുവനന്തപുരം വഴി അടിയന്തര സഹായ വസ്തുക്കള്‍ എത്തിക്കുന്നതിന് സഹായവുമായെത്തിയത്.
സുഗമമായ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തില്‍ റോഡുകളില്‍ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങള്‍ ട്രാഫിക് വിഭാഗം പിടിച്ചെടുക്കാന്‍ തുടങ്ങി. ലെഖ്വിയ, നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിലെ സപ്പോര്‍ട്ട് സര്‍വീസ് വിഭാഗം എന്നിവയുമായി ചേര്‍ന്നു ട്രാഫിക് പട്രോളിലെ ട്രാഫിക് മൂവ്മെന്റ് വിഭാഗവും അന്വേഷണ വിഭാഗവുമാണ് ഇതിനു മേല്‍നോട്ടം വഹിക്കുന്നത്.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് താങ്ങായി ഖത്തറും. 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) ഖത്തര്‍ കേരളത്തിന് ധനസഹായമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഇക്കാര്യം അറിയിച്ചത്.
ബലിപ്പെരുന്നാള്‍ പ്രമാണിച്ച് ഖത്തറിലെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 19 മുതല്‍ 26 വരെ അവധിയായിരിക്കുമെന്ന് അമീരി ദിവാന് അറിയിച്ചു.
വലിയ പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ഖത്തര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ‘കത്താറ കള്‍ച്ചറല്‍ വില്ലേജി’ല്‍ പ്രത്യേക കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും.
ഉമര്‍ ബിന്‍ ഖത്താബ് സ്ട്രീറ്റില്‍ രണ്ടാഴ്ചക്കാലത്തേക്ക് ഗതാഗത നിയന്ത്രണമെന്ന് അശ്ഗാല്‍. ഇതിന്റെ ഭാഗമായി ഫരീജ് കുലൈബ് റൗണ്ട് എബൗട്ടിനും അല്‍ ഫൈഹാനി സ്ട്രീറ്റിനും ഇടയില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം നിരോധിച്ചതായി പൊതു മരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ ഗതാഗത നിയമ ലംഘനങ്ങളില്‍ 21.1% കുറവ്. അര്‍ധ വര്‍ഷത്തില്‍ 8,30,318 ഗതാഗത നിയമ ലംഘനങ്ങളാണു രേഖപ്പെടുത്തിയത്. ജനങ്ങള്‍ക്കിടയില്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
പൊതുഗതാഗത കമ്പനിയായ മോവസലാത്ത് ഈദുല്‍ അസ്ഹ അവധി ദിവസങ്ങളില്‍ എല്ലാ റൂട്ടുകളിലും കൂടുതല്‍ ബസ് സര്‍വീസ് നടത്തും. മോവസലാത്ത് വാര്‍ത്താവിനിമയ, മീഡിയ വിഭാഗം മേധാവി അസദ് അല്‍ ഖലീല്‍ ആണ് അറിയിച്ചത്.
തൊഴില്‍സംബന്ധമായ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ചും സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ വാട്സാപ്പിലൂടെയും മറ്റും ജോലിസംബന്ധമായ വിവരങ്ങള്‍ അയക്കരുതെന്ന് മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ അല്‍കാബി നിര്‍ദേശിച്ചു.
രാജ്യത്തെ മാലിന്യനിര്‍മാര്‍ജന ശ്രമങ്ങള്‍ ഫലം കാണുന്നതായി രണ്ടാമത് വൊളന്ററി നാഷണല്‍ റിവ്യു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് ആകെ ഉണ്ടാകുന്ന മാലിന്യത്തില്‍ വലിയതോതിലുള്ള കുറവുണ്ടായിട്ടുണ്ട്. 2011നുശേഷം മാലിന്യത്തില്‍ 32ശതമാനത്തിന്റെ കുറവുണ്ടായി.