Currency

അല്‍ റയ്യാന്‍ യാത്ര എളുപ്പമാക്കി ബനി ഹാജര്‍ ഫ്‌ലൈ ഓവര്‍

സ്വന്തം ലേഖകന്‍Monday, July 30, 2018 12:27 pm

ദോഹ: ഖലീഫ അവന്യു പ്രോജക്ടിന്റെ ഭാഗമായി ബനി ഹാജര്‍ ഇന്റര്‍ചേഞ്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്‌ലൈഓവര്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു. ഇതോടെ ദോഹയില്‍ നിന്ന് അല്‍ റയ്യാനിലേക്കുള്ള യാത്ര വളരെ എളുപ്പമാകും. ഖലീഫ അവന്യുവിനെ അല്‍ റയ്യാന്‍ റോഡുമായി നേരിട്ടു ബന്ധിപ്പിക്കുന്നതാണു പുതിയ ഫ്‌ലൈ ഓവര്‍.

ഒന്നര കി.മീ നീളത്തില്‍ രണ്ടുവരി ഗതാഗതം സാധ്യമാകുന്ന ഫ്‌ലൈഓവറിലൂടെ മണിക്കൂറില്‍ 1500 വാഹനങ്ങള്‍ക്കു കടന്നുപോകാം. ഇത് ബനി ഹാജറിനു പുറമേ അല്‍ ഗരാഫ, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലേക്കും സമീപത്തെ തിരക്കേറിയ വ്യാപാരസമുച്ചയങ്ങളിലേക്കുമുള്ള ഗതാഗതക്കുരുക്കും ഒഴിവാക്കുമെന്ന് അഷ്ഗാല്‍ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. ഖത്തര്‍ ഫൗണ്ടേഷനിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യാത്ര സുഗമമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x