അടിയന്തര സേവനങ്ങള്‍ക്കായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് സേവന വിഭാഗം 20 പുതിയ ഐ.സി.യു ആംബുലന്‍സുകള്‍ പുറത്തിറക്കും. വെന്റിലേറ്ററും നിരീക്ഷണ ഉപകരണങ്ങളും മറ്റു ജീവന് രക്ഷാ സംവിധാനങ്ങളോടും കൂടിയതാകും പുതിയ ഐ.സി.യു ആംബുലന്‍സുകള്‍.
റമസാനു മുന്നോടിയായി 500 ഉല്പന്നങ്ങള്ക്കു വിലനിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പത്തിക, വാണിജ്യമന്ത്രാലയമാണ് വിലനിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങി.
ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റില്‍ ഈ സീസണില്‍ 50% അധിക വില്പന. പ്രാദേശികമായി ഉല്പാദിപ്പിച്ച്, വിപണനം ചെയ്ത പച്ചക്കറികള്‍ വാങ്ങാന്‍ വലിയ തിരക്കാണ് ഇത്തവണയുണ്ടായത്.
രാജ്യത്ത് ഇപ്പോള്‍ ലഭ്യമാകുന്ന എല്ലാ മുന്തിരിയിലകളിലും അനുബന്ധ ഉല്പന്നങ്ങളിലും ആരോഗ്യത്തിനു ഹാനികരമായതോതില് വിഷാംശം ഉണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
രാജ്യത്തെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ 19 ശതമാനം വര്‍ധനവ്. ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ 19 ശതമാനത്തിന്റെ വര്‍ധനവാണ് രജിസ്ട്രേഷനിലുണ്ടായിരിക്കുന്നതെന്ന് വികസന ആസൂത്രണ, സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരിയില്‍ 5319 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ആഗോള തലത്തില്‍ മൊബൈല്‍ ഫോണ്‍ വിവിധ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യത്തില്‍ (മൊബൈല്‍ എന്‍ഗേജ്മെന്റ് ഇന്‍ഡക്സ്) ഖത്തര്‍ രണ്ടാമത്. ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്ത്. അറബ് ലോകത്ത് ഖത്തര്‍ ഒന്നാം സ്ഥാനത്താണ്. ഖത്തര്‍ ജിഎസ്എംഎ ഇന്റലിന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ സ്ക്രീനിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഇതോടെ സ്ക്രീനിങ്ങിന് കൂടുതല്‍ സമയം ചെലവഴിക്കാതെ യാത്രക്കാര്‍ക്ക് കടന്നുപോകാനുള്ള അവസരമൊരുങ്ങും.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ സാമ്പത്തിക വളര്‍ച്ചയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ ഒന്നാമതതെത്തിയതായി റിപ്പോര്‍ട്ട്. സി.എന്‍.ബി.സിയുടെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 10.5 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഖത്തര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
2018-2019 അക്കാദമിക വര്‍ഷത്തിലേക്കായി രക്ഷിതാക്കളില്‍ നിന്നും പോസ്റ്റ് ഡേറ്റഡ് (പിന് തീയ്യതി രേഖപ്പെടുത്തിയ) ചെക്കുകള്‍ ആവശ്യപ്പെടരുതെന്ന് കര്‍ശന നിര്‍ദേശം. രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ക്ക് സ്കൂള്‍ ലൈസന്‍സിംഗ് വകുപ്പാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്.
ഖത്തറിലേക്ക് തൊഴില്‍തേടി വരുന്നവരുടെ മെഡിക്കല്‍ പരിശോധനകളും ഫിംഗര്‍ പ്രിന്റും ഇനിമുതല്‍ നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തീകരിക്കാനാവും. ഇതിനുള്ള സംവിധാനം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു