
ദോഹ: അടിയന്തര സേവനങ്ങള്‍ക്കായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് സേവന വിഭാഗം 20 പുതിയ ഐ.സി.യു ആംബുലന്‍സുകള്‍ പുറത്തിറക്കും. വെന്റിലേറ്ററും നിരീക്ഷണ ഉപകരണങ്ങളും മറ്റു ജീവന്‍ രക്ഷാ സംവിധാനങ്ങളോടും കൂടിയതാകും പുതിയ ഐ.സി.യു ആംബുലന്‍സുകള്‍.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതിനാണ് പ്രധാനമായും സേവനം ഉപയോഗിക്കുകയെന്ന് ആംബുലന്‍സ് സര്‍വീസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബ്രെന്റന്‍ മോറിസ് പറഞ്ഞു. അടിയന്തര വിഭാഗത്തില ചികിത്സയിലിരുന്ന ഒരു രോഗിയെ മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരാശുപത്രിയുടെ അടിയന്തരവിഭാഗത്തിലേക്ക് കൊണ്ട് പോകാന്‍ ഈ സേവനം ഏറെ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.