ഖത്തര്‍ ഫ്യൂവല്‍ കമ്പനിയായ വഖൂദ് മെറ്റല്‍ ഗ്യാസ് സിലിണ്ടറുകള്‍ നിര്‍ത്തലാക്കുന്നു. ജൂണ്‍ 30 മുതല്‍ ഇത്തരത്തിലുള്ള സിലിണ്ടറുകള്‍ നിറച്ചുനല്കുകയില്ലെന്നു വഖൂദ് അറിയിച്ചു. ഭാരം കുറഞ്ഞ ശഫാഫ് സിലിണ്ടറുകള്‍ വ്യാപകമാക്കുന്നതിനു വേണ്ടിയാണു വാഖൂദിന്റെ തീരുമാനം.
ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഭക്ഷ്യ സുരക്ഷയെ ബാധിച്ചില്ലെന്ന് ബ്രിട്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന എക്കണോമിക്സ് മാഗസിന്. അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന പച്ച ക്കറികള്‍, പാല് തുടങ്ങിയ അവശ്യ സാധനങ്ങള്‍ യഥാ സമയം എത്തിക്കുന്നതില്‍ വിജയിച്ച ഭരണകൂടം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിലും വിജയം നേടിയെന്ന് മാഗസിന് വിലയിരുത്തുന്നു.
രാജ്യത്ത് ഏഴു പുതിയ സ്വകാര്യ സ്കൂളുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും. 2021 നുള്ളില്‍ രാജ്യത്ത് ഏഴു പുതിയ സ്വകാര്യ സ്കൂളുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ 11,000 വിദ്യാര്‍ഥികള്‍ക്കു കൂടി പഠിക്കുവാനുള്ള അവസരം ലഭിക്കും.
ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കും, തിരുവനന്തപുരത്തേക്കും നേരിട്ടുള്ള ജെറ്റ് എയര്‍വേയ്സ്സിന്റെ പ്രതിദിന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ജൂണ്‍ എട്ടു മുതല്‍ സര്‍വീസ് ആരംഭിക്കും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വാഹനത്തില്‍ പുകവലിച്ചാല്‍ 3000 റിയാല്‍ പിഴ ചുമത്തുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി. 2016ല്‍ അംഗീകരിച്ച ആരോഗ്യ സുരക്ഷാ നിയമ വകുപ്പ് ഇതിനും ബാധ കമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
തൊഴിലാളികള്‍ക്കായുള്ള മാതൃകാ ഹൗസിംഗ് യൂണിറ്റുകള്‍ ശമാല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖത്തര്‍ തൊഴില്‍ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പരിഗണിച്ചു കൊണ്ട് ഏറ്റവും മികച്ച മാതൃകയിലാണ് ഹൗസിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ട്രക്കുകള്‍ ദോഹ നഗരത്തില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. റമസാനിലെ വാഹനത്തിരക്ക് കണക്കിലെടുത്താണ് ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഖത്തര്‍ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഫാമിലി വിസയും ഓണ്‍ലൈനായി ലഭിക്കും. ഫാമിലി വിസക്കായി അപേക്ഷിക്കുന്ന വിദേശികള്‍ക്ക് ഇനിമുതല്‍ ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴിയും മെട്രാഷ് ടു ആപ്പ് വഴിയും വിസക്കായി അപേക്ഷിക്കാം.
ലോകത്ത് ആദ്യമായി 5ജി ഇന്റര്‍നെറ്റ് സേവനം ഖത്തറില്‍ അവതരിപ്പിച്ചു. പൊതുമേഖല സ്ഥാപനമായ ഉരീദുവാണ് 5ജി സാങ്കേതിക വിദ്യ ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. സെക്കന്റില്‍ 10 ജിബി വരെയാണ് 5ജിയുടെ വേഗത. നിലവില്‍ സെക്കന്റില്‍ 256 എംബി വേഗത ലഭ്യമാക്കിയിട്ടുണ്ട്.
അതിക്രമങ്ങളുണ്ടാകുമ്പോള്‍ കുട്ടികള്‍ക്ക് സഹായത്തിനായി വിളിക്കാവുന്ന സംവിധാനമുള്ള ആപ്ലിക്കേഷന്‍ പുറത്തിറക്കി. പ്രൊട്ടക്ഷന്‍ ആന്‍ഡ് സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ (അമന്) ആണ് രാജ്യാന്തര ചൈല്‍ഡ് ഹെല്പ്ലൈന് ദിനത്തോട് അനുബന്ധിച്ച് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.