
ദോഹ: ആഗോള തലത്തില്‍ മൊബൈല്‍ ഫോണ്‍ വിവിധ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യത്തില്‍ (മൊബൈല്‍ എന്‍ഗേജ്മെന്റ് ഇന്‍ഡക്സ്) ഖത്തര്‍ രണ്ടാമത്. ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്ത്. അറബ് ലോകത്ത് ഖത്തര്‍ ഒന്നാം സ്ഥാനത്താണ്. ഖത്തര്‍ ജിഎസ്എംഎ ഇന്റലിന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരിക്കുന്നത്.
ഇന്‍ഡക്സില്‍ ഖത്തര്‍ ആറ് പോയന്റാണ് നേടിയിരിക്കുന്നത്. മെസഞ്ചര്‍, വോയ്പ്(വോയിസ് ഓവര്‍ ഐപി) ആപ്ലിക്കേഷന്‍ തുടങ്ങിയവയുടെ ഉപയോഗമാണ് ഖത്തറിനെ മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുസ്ഥിര ഡിജിറ്റല്‍ സമൂഹമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള മഹത്തായ ചുവടുവെപ്പാണ് ഈ നേട്ടമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.