
ദോഹ: 2018-2019 അക്കാദമിക വര്‍ഷത്തിലേക്കായി രക്ഷിതാക്കളില്‍ നിന്നും പോസ്റ്റ് ഡേറ്റഡ് (പിന്‍ തീയ്യതി രേഖപ്പെടുത്തിയ) ചെക്കുകള്‍ ആവശ്യപ്പെടരുതെന്ന് കര്‍ശന നിര്‍ദേശം. രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ലൈസന്‍സിംഗ് വകുപ്പാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്.
സ്വകാര്യ സ്‌കൂളുകള്‍ക്കായുള്ള ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ ഹമദ് അല്‍ ഗാലിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. രക്ഷിതാക്കളോട് പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ ആവശ്യപ്പെടാതെയായിരിക്കണം കുട്ടികള്‍ക്ക് സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.