ന്യൂ സലാത്തയില്‍ വുകൂദ് പുതിയ പെട്രോള്‍ സ്റ്റേഷന് തുറന്നു. ഈ വര്‍ഷം വുകൂദ് തുറക്കുന്ന രണ്ടാമത്തെ പെട്രോള്‍ സ്റ്റേഷനാണിത്. 9,634.43 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ന്യൂസലാത്തയിലെ സ്റ്റേഷനില്‍ ഓട്ടോ വാഷ് സൗകര്യം, ടയര്‍ സര്‍വീസ്, എല്‍.പി.ജി.സിലിന്‍ഡര്‍ വില്‍പ്പന, അറ്റകുറ്റപ്പണി കേന്ദ്രം, സിദ്ര സ്റ്റോര്‍ എന്നിവയെല്ലാമുണ്ട്.