Currency

ഗോള്‍ഫ് കോഴ്സ് റൗണ്ട്എബൗട്ട് സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍

സ്വന്തം ലേഖകന്‍Tuesday, March 20, 2018 8:02 am

ദോഹ: ഗോള്‍ഫ് കോഴ്സ് (അല്‍ തര്‍ഫ) റൗണ്ട്എബൗട്ട് സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനാക്കി മാറ്റുന്നതിന്റെ ഒന്നാംഘട്ട ജോലികള്‍ അഷ്ഗാല്‍ പൂര്‍ത്തിയാക്കി. സര്‍വകലാശാല തെരുവിലേക്കു രണ്ടുവരി, ലുസൈല്‍ ഭാഗത്തേക്കുള്ളവര്‍ക്കു വലത്തേക്കും അല്‍ ഷമാല്‍ ഭാഗത്തേക്കുള്ളവര്‍ക്ക് ഇടത്തേക്കും ഓരോവരി, യൂണിവേഴ്സിറ്റി സ്ട്രീറ്റിലേക്ക് യു-ടേണ്‍ എന്നിവയാണ് തുറന്നത്. അല്‍ തര്‍ഫ സ്ട്രീറ്റിലേക്ക് നേരേ രണ്ടുവരി, ദോഹ ഭാഗത്തേക്ക് (ഇടത്) ഒരുവരി, യൂണിവേഴ്സിറ്റി സ്ട്രീറ്റിലേക്ക് (വലത്) ഒരുവരിയും തുറന്നു.

ഇതോടെ ഈ ഭാഗത്തെ വാഹനനീക്കം ഏറെ സുഗമമായതായി ദോഹ നഗരപാതാ പദ്ധതി വിഭാഗം മേധാവി മുഹമ്മദ് അര്‍ഖൂബ് അല്‍ ഖാലിദ് പറഞ്ഞു. യൂണിവേഴ്സിറ്റി സ്ട്രീറ്റ് നാലുവരിയാക്കി വികസിപ്പിച്ചിട്ടുണ്ട്. അല്‍ ഖോര്‍ തീരറോഡും നാലുവരിയാക്കി. ഗോള്‍ഫ് കോഴ്സ് സ്ട്രീറ്റ് മൂന്നുവരിയാക്കി. അതേസമയം നിര്‍മാണജോലികളുടെ രണ്ടാംഘട്ടം മേയില്‍ പൂര്‍ണമാകുമെന്നും മുഹമ്മദ് അര്‍ഘൂബ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x