ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആഗോളതലത്തില്‍ അറേബ്യന്‍ രാജ്യങ്ങളില്‍ ഖത്തറിന് മികച്ച സ്ഥാനം. അറേബ്യന്‍ മേഖലാടിസ്ഥാനത്തില്‍ ഖത്തര്‍, സൗദി, ബഹ്റൈന്‍, കുവൈത്ത് രാജ്യങ്ങള്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ് ഥാനങ്ങളിലെത്തി. ഒന്നാം സ്ഥാനം യു.എ.ഇക്കാണ്.
ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇന്ത്യന്‍ എംബസിക്കു കീഴിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം 33 ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
ഈ വര്‍ഷം പതിനാറ് പുതിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നതുള്‍പ്പടെ കൂടുതല്‍ വിപുലീകരണപദ്ധതികള്‍ നടപ്പാക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്ബാകിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലക്സംബര്‍ഗിലേക്ക് ഉടന്‍ സര്‍വീസ് തുടങ്ങും. അവിടേക്ക് നേരിട്ടു സര്‍വീസ് തുടങ്ങുന്ന ആദ്യത്തെ ഗള്‍ഫ് എയര്‍ലൈന്‍ എന്ന നേട്ടവും ഖത്തര്‍ എയര്‍വേയ്സിന് ലഭിക്കും.
ല്‍ ശമാല്‍ നഗരത്തിലെ വ്യവസായ മേഖലയോട് ചേര്‍ന്നുള്ള ട്രക്ക് പാര്‍ക്കിങ് ഏരിയയുമായി അല്‍ ശമാല്‍ റോഡിനെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി. പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) ആണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാമത് ആസ്പയര് അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയ്ക്ക് ആസ്പയര് സോണില്‍ തുടക്കം. 23 രാജ്യങ്ങളില്‍ നിന്നായി 102 പേരാണ് ഇത്തവണ പങ്കെടുക്കുന്നത്. ചെറുതും വലുതമായി വ്യത്യസ്തവലുപ്പത്തിലും ഡിസൈനുകളിലുമുള്ള പട്ടങ്ങളാണ് ആസ്പയറിന്റെ ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവം സമ്മാനിക്കാന്‍ ‘സ്മാള്‍ ലൈ’ ശില്‍പ്പവും സ്ഥാനം പിടിച്ചു. വിഖ്യാത അമേരിക്കന്‍ കലാകാരനായ കവാസിന്റെതാണ് സ്മാള്‍ ലൈയുടെ ശില്‍പ്പം. മുപ്പത്തിരണ്ട് അടി ഉയരമാണ് ശില്‍പ്പത്തിനുള്ളത്.
രാജ്യത്തെ ഗതാഗത മേഖലയില്‍ മാറ്റത്തിന് തുടക്കമിടുന്ന ദോഹ മെട്രോയുടെ പരീക്ഷണ ഓട്ടങ്ങളും പരിശോധനകളും സജീവമാകുന്നു. 75 ശതമാനത്തിലധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. മറ്റ് ജോലികള്‍ പുരോഗമിക്കുകയാണ്.
ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ പോരാളികള്‍ക്ക് ഇനി മുതല്‍ പുതിയ യൂണിഫോം. സേനയുടെ അംഗീകൃത ഉദ്യോഗസ്ഥര്‍ക്കും നോണ്‍കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്കും വ്യക്തികള്‍ക്കുമുള്ള പുതിയ യൂണിഫോമുകള്‍ക്ക് ലഖ്വിയ അംഗീകാരം നല്കി.
ഒമ്പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള ഈ മാസം 15 മുതല്‍ 25 വരെ നടക്കും. ദോഹയിലെ ഷെറാട്ടന്‍ പാര്‍ക്കില്‍ വെച്ചാണ് ഭക്ഷ്യമേള നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചിപ്പെരുമയുമായി 177 സ്റ്റാളുകളാണ് 9 ാമത് ഭക്ഷ്യമേളയില്‍ ഉണ്ടാവുക.
പെട്രോള്‍, ഡീസല്‍ വിലകളില്‍ വീണ്ടും വര്‍ധനവ്. ഖത്തര്‍ പെട്രോളിയം പുറത്തുവിട്ട മാര്‍ച്ചിലെ പുതുക്കിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ ഇനത്തില്‍പ്പെട്ട പെട്രോളിന് അഞ്ച് ദിര്‍ഹം വര്‍ധിച്ച് ലിറ്ററിന് 1.95 റിയാലായി വര്‍ധിച്ചു. ഫെബ്രുവരിയില്‍ 1.90 റിയാലായിരുന്നു സൂപ്പര്‍ േെപട്രാളിനുണ്ടായിരുന്നത്.