
ദോഹ: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, വൈറസ് പടര്ത്തല്, ക്രഡിറ്റ് കാര്‍ഡുകളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, മറ്റ് ഇലക്ട്രോണിക് തട്ടിപ്പുകള്‍ എന്നിവ കരുതിയിരിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സഹതാപാര്‍ഹമായ കഥകള്‍ ഇമെയില്‍ വഴി പ്രചരിപ്പിച്ച് പണം തട്ടുന്ന ആഗോള മാഫിയ തന്നെ ഉണ്ടെന്നും ഇത്തരം വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഇമെയിലുകളോട് പ്രതികരിക്കരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. മാത്രവുമല്ല ലോട്ടറി അടിച്ചെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍, ഇമെയില്‍ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയോ വിവരങ്ങളോ ലഭിക്കുന്നവര്‍ 2347444, 66815757, 999 എന്ന മ്പറുകളില്‍ വിളിച്ച് അറിയിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.