ഒമ്പതാമത് രാജ്യാന്തര മര്‍മി ഫാല്‍ക്കണ്‍ മേളക്ക് മിസൈദിലെ സീലൈന്‍ മേഖലയില്‍ തുടക്കമായി. കഴിഞ്ഞ ദിവസം ആരംഭിച്ച പ്രദര്‍ശന മല്‍സരങ്ങള്‍ ഈ മാസം 27 വരെ നീണ്ടുനില്‍ക്കും.
ത്വാഇഫ് – റിയാദ് അതിവേഗ പാതയിയില്‍ അല്‍മോയക്ക് സമീപം ഞായറാഴ്ച പുലച്ചെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി മാനിപുരം കുളത്തക്കര കടപ്പൊയില് റിയാസ് (32) ആണ് മരിച്ചത്.
വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ അധ്യാപക, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചത് 37,000 പേര്. സര്‍ക്കാര്‍ സ്കൂളുകളിലെ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ 15നും 30നും ഇടയിലാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്.
ഖത്തറിലെ വിവിധ മേഖലകളില്‍ ഇന്നു രാവിലെയും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യത. മഞ്ഞുമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നാളെ മുതല്‍ മഞ്ഞിന്റെ ശക്തി കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്എംസി) ആശുപത്രികള്‍ ഇനിമുതല്‍ കറന്‍സി രഹിതം. ജനുവരി ഒന്നുമുതല്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇ-കാഷ് കാര്‍ഡ് എന്നിവ ഉപയോഗിച്ചേ പണമടയ്ക്കാനാവൂ.
രാജ്യത്ത് വരും ദിവസങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 29 വെള്ളിയാഴ്ച മുതല്‍ ജനുവരി രണ്ടാം തീയതി ചൊവ്വാഴ്ച വരെയാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുക.
ലുസൈലില്നിന്നു സല്‍വ റോഡിലേക്കുള്ള പുതിയ ഓര്‍ബിറ്റല്‍ ഹൈവേയില്‍ ദൂഖാന്‍ റോഡിനും സല്‍വ റോഡിനുമിടയില്‍ വടക്കോട്ടുള്ള 13.5 കിലോമീറ്റര്‍ ദൂരത്തില്‍ ഗതാഗത ക്രമീകരണം. 31 മുതലാണ് ഗതാഗത നിയന്ത്രണം.
ഖത്തര്‍ ഫൗണ്ടേഷന് നിര്‍മിക്കുന്ന സിദ്ര ആശുപത്രിയുടെ മുഖ്യമന്ദിരം 14നു തുറക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാജ്യാന്തര നിലവാരമുള്ള ചികിത്സ ലഭ്യമാക്കാനായി നിര്‍മിച്ചതാണ് സിദ്ര ആശുപത്രി. അടുത്തവര്‍ഷം മധ്യത്തോടെ മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകൂ.
ഗള്‍ഫ്, അറബ് മേഖലയില്‍ ശീതകാലത്തിന് തുടക്കമാകുന്നതും നാളെയാണ്. സൂര്യന് നാളെ പ്രാദേശിക സമയം വൈകിട്ട് 7.29നു ഭൂമധ്യരേഖയ്ക്ക് 23.5 ഡിഗ്രി വടക്കുമാറി ദക്ഷിണായന രേഖയ്ക്കു നേര്‍ലംബമായി കര്‍ക്കടക രാശിയിലേക്കു പ്രവേശിക്കും.
രാജ്യത്തൊട്ടാകെ 400 കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കുന്ന പൊതുമരാമത്തുവകുപ്പ് (അഷ്ഗാല്‍) ഈ വര്‍ഷം നിര്‍മിച്ചത് 250 കിലോമീറ്റര്‍ ദേശീയപാതയാണ്. 40 മള്‍ട്ടിലെവല്‍ ഇന്റര്‍സെക്ഷനുകളും 242 കിമീ സൈക്കിള്‍ ട്രാക്കും അത്രതന്നെ നടപ്പാതയും ഇതിനൊപ്പം പൂര്‍ത്തിയാക്കിയിട്ടുണ്ട്.