
ദോഹ: സൈബര്‍ കുറ്റവാളികളുടെ കുരുക്കില്‍ വീഴാതെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രാലയം. സൈബര്‍ കുറ്റവാളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ ഐഡികളും മറ്റും ഉണ്ടാക്കി അതിലൂടെ വ്യക്തികളുമായി പരിചയപ്പെട്ട് ചതിയിലൂടെ പണം തട്ടുന്നത് വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ചാറ്റിലൂടെയും മറ്റും സൗഹൃദമുണ്ടാക്കുകയും പിന്നീട് വീഡിയോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളും വീഡിയോകളുമാക്കി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. മാത്രവുമല്ല അതുവരെ സംസാരിച്ച കാര്യങ്ങളും വീഡിയോയുമെല്ലാം റെക്കോഡ് ചെയ്ത് സമൂഹമാധ്യത്തിലും കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുക്കുമെന്ന ഭീഷണിയിലൂടെയാണ് പിന്നീട് പണം ആവശ്യപ്പെടുന്നതും ചതിക്കുഴികളിലേക്ക് വീഴ്ത്തുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ബ്ലാക്ക് മെയില്‍ ഭീഷണികളും സൈബര്‍ കുരുക്കുകളും ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ ദുഹെയ്ലിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലോ അല്ലെങ്കില്‍ മെട്രാഷ് ടു വഴിയോ അധികൃതരെ അറിയിക്കണം. 2347444,66815757 എന്ന ഫോണ്‍ നമ്പറുകളിലോ cccc@moi.gov.qa എന്ന വിലാസത്തിലോ അറിയിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.