
ദോഹ: രാജ്യത്ത് വരും ദിവസങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 29 വെള്ളിയാഴ്ച മുതല്‍ ജനുവരി രണ്ടാം തീയതി ചൊവ്വാഴ്ച വരെയാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുക. മൂടല്‍ മഞ്ഞ് ശനിയാഴ്ച കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ കടുത്ത രീതിയില്‍ തുടരുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ചാ പരിധി ഒരു കിലോമീറ്ററിന് താഴെയാകാനും ഒന്നും കാണാത്ത അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ചൊവ്വാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരും.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വാഹനമോടിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.