ഖത്തറിന്റെ സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം ഇതിനുള്ള തയാറെടുപ്പിലാണ്. ദോഹ, അല്‍ റയ്യാന്‍, ഷഹാനിയ, അല്‍ ദായീന്‍, ഉം സലാല്‍, അല്‍ ഷമാല്‍ നഗരസഭകളിലായി 16 പാര്‍പ്പിട, വ്യാപാര കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.