Currency

സ്‌കൂളുകളില്‍ നിയമനം: മന്ത്രാലയത്തിന് ലഭിച്ചത് 37,000 അപേക്ഷകള്‍

സ്വന്തം ലേഖകന്‍Tuesday, January 2, 2018 10:58 am

ദോഹ: വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ അധ്യാപക, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചത് 37,000 പേര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലെ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ 15നും 30നും ഇടയിലാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്. അറബ് മേഖലയില്‍ നിന്നുള്ളവരാണ് അപേക്ഷകരെന്ന് മന്ത്രാലയം വ്യക്തമാക്കി. അപേക്ഷകളെല്ലാം തരംതിരിച്ചുവരികയാണ്.

ഈ മാസവും അടുത്തമാസവുമായി ഖത്തറിനുള്ളിലും പുറത്തുമായി നടത്തുന്ന അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനം. അധ്യാപക തസ്തികകളിലേക്ക് സ്ത്രീകളേയും പുരുഷന്മാരേയും നിയമിക്കുന്നുണ്ട്. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളില്‍ പുരുഷന്മാര്‍ക്കു മാത്രമാണ് നിയമനം. സെപ്റ്റംബറില്‍ തുടങ്ങുന്ന അടുത്ത അധ്യയന വര്‍ഷത്തില്‍ 900 പേര്‍ക്കാണ് നിയമനം ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x