
ത്വാഇഫ്: ത്വാഇഫ് – റിയാദ് അതിവേഗ പാതയിയില്‍ അല്‍മോയക്ക് സമീപം ഞായറാഴ്ച പുലച്ചെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി മാനിപുരം കുളത്തക്കര കടപ്പൊയില് റിയാസ് (32) ആണ് മരിച്ചത്. അല്‍ മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ കൂടുതല്‍ ചികിത്സ ലഭിക്കുന്നതിന് ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഞായര്‍ രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഒമ്പതു വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു റിയാസ്. റിയാദ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ട്രാസ്പോര്‍ട്ടിങ് കമ്പനിയിലെ ജീവനക്കാരനാണ്. ജിദ്ദയില്‍ നിന്ന് ചരക്കുമായി റിയാദിലേക്ക് പോകുമ്പോള്‍ റിയാസ് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റുക്സാന. മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മക്കളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.