Currency

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാജ്യാന്തര നിലവാരമുള്ള ചികിത്സ; സിദ്ര 14നു തുറക്കും

സ്വന്തം ലേഖകന്‍Wednesday, December 27, 2017 4:58 pm

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന സിദ്ര ആശുപത്രിയുടെ മുഖ്യമന്ദിരം 14നു തുറക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാജ്യാന്തര നിലവാരമുള്ള ചികിത്സ ലഭ്യമാക്കാനായി നിര്‍മിച്ചതാണ് സിദ്ര ആശുപത്രി. അടുത്തവര്‍ഷം മധ്യത്തോടെ മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകൂ. 14 മുതല്‍ കിടത്തി ചികിത്സയും ലഭ്യമാകും. അതേസമയം റഫറല്‍ ആശുപത്രിയായതിനാല്‍ എച്ച്എംസിയില്‍ നിന്നോ പിഎച്ച്സികളില്‍ നിന്നോ സിദ്രയിലെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളില്‍ നിന്നോ റഫര്‍ ചെയ്യപ്പെടുന്നവര്‍ക്കു മാത്രമാകും കിടത്തിച്ചികിത്സ ലഭ്യമാവുക.

സ്വകാര്യ ആശുപത്രികള്‍ക്കു സിദ്രയിലേക്കു രോഗികളെ റഫര്‍ ചെയ്യാന്‍ അനുമതിയില്ല. പീഡിയാട്രിക് മെഡിസിന്‍, കുട്ടികള്‍ക്കായുള്ള ശസ്ത്രക്രിയകള്‍, പ്രസവശസ്ത്രക്രിയകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. ഇതിനുള്ളവരുടെ റജിസ്ട്രേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പുകള്‍ എച്ച്എംസിയിലും പിഎച്ച്സിയിലും ലഭിക്കും. റജിസ്ട്രേഷന്‍ ലഭിച്ചവര്‍ക്കു കൂടുതല്‍ വിവരങ്ങള്‍ക്കായി 40033333 എന്ന നമ്പറില്‍ വിളിക്കാം.

സിദ്ര പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുംവരെ സങ്കീര്‍ണമല്ലാത്ത പ്രസവശസ്ത്രക്രിയകള്‍ എച്ച്എംസിക്കു കീഴിലുള്ള വിമന്‍സ് വെല്‍നെസ് സെന്ററില്‍ ആണ് നടത്തുക. സാധാരണ പ്രസവങ്ങളും ഇവിടെത്തന്നെ കൈകാര്യം ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x