പ്രവാസികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്ഥിരതാമസാനുമതി നിയമം അടുത്തമാസം ശൂറാ കൗണ്‍സില്‍ പരിഗണിക്കും. പ്രവാസികള്‍ക്ക് ഖത്തറില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ അനുവാദം നല്കുന്ന നിയമവും തയാറായി വരുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി അറിയിച്ചു.
കാര്‍ഷിക മേഖലയില്‍ ശീതീകരണ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ പദ്ധതികളാവിഷ്കരിക്കുകയാണെന്നും മറ്റു മേഖലകളിലേക്ക് കൂടി ഈ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നത് നിരീക്ഷിച്ചു വരികയാണെന്നും അല്‍ തവാദി ചൂണ്ടിക്കാട്ടി.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാരഹിത സന്ദര്‍ശനം അനുവദിച്ച ഖത്തര്‍ ഒരുമാസത്തിന് ശേഷം 30 ദിവസത്തേക്കു കൂടി താമസാനുമതി നീട്ടാന്‍ സൗകര്യമൊരുക്കിയിരുന്നു. ഇതിനായി നൂറു കണക്കിനാളുകളാണ് എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വിഭാഗം ഓഫീസിലേക്കെത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് താമസാനുമതി ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ പുതുക്കാവൂ എന്ന് അധികൃതര്‍ അറിയിച്ചത്.
ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നാട്ടില്‍ നിന്ന് തന്നെ സമ്പൂര്‍ണ മെഡിക്കല്‍ പരിശോധനകള്‍ നടത്തി ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്താനുള്ള സംവിധാനം നിലവില്‍ വരുന്നു. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 8 നഗരങ്ങളില്‍ ആദ്യഘട്ടത്തില്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കും.
ഈ ശമ്പളത്തിനുപുറമേ തൊഴിലാളികള്‍ക്കു സൗജന്യതാമസവും ഭക്ഷണവും ചികില്‍സാസൗകര്യവും ലഭ്യമാക്കും. ആദ്യമായാണ് വിദേശതൊഴിലാളികള്‍ക്കു ഖത്തര്‍ കുറഞ്ഞ ശമ്പളപരിധി നിശ്ചയിക്കുന്നത്. താല്ക്കാലികാടിസ്ഥാനത്തില് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ശമ്പളപരിധി നിര്‍ദേശം ഉടനടി പ്രാബല്യത്തിലാകും.
ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കൊട്ടൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് അലി (42), കോഴിക്കോട് ഒളവണ്ണ കുളങ്ങര പറമ്പ് പ്രവീണ്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്.
ഖത്തറില്‍ ശൈത്യകാല ക്യാംപുകള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ സോളര്‍ മൊബൈല്‍ ചാര്‍ജറുകള്‍ സ്ഥാപിച്ചു. ക്യാംപുകളിലെത്തുന്ന ടൂറിസ്റ്റുകള്‍ക്കു മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യത്തിന് സൗകര്യമില്ല. ഇത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ തീരുമാനം.
വീസാരഹിത, ഓണ്‍ അറൈവല്‍ വീസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഈ വര്‍ഷം ഇതുവരെ ഖത്തര്‍ സന്ദര്‍ശിച്ചത് 4,01,916 പേര്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവുമായി നോക്കുമ്പോള്‍ അഞ്ചു ശതമാനം അധികമാണിത്.
ബൗദ്ധിക സ്വത്തവകാശ സംരക്ഷണ സേവനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തുന്നതും അംഗീകരിച്ചിട്ടുണ്ട്. എക്സിബിഷന് സംഘടിപ്പിക്കുന്നതിനും വ്യവസായ പരിപാടികള്‍ സംഘടിപ്പിക്കുന്നതും സംബന്ധിച്ച കരടു നിയമവും മന്ത്രിസഭ അംഗീകരിച്ചു.
ആറാമത് പൊതു ഓണ്‍ലൈന്‍ ലേലമാണ് നടക്കുന്നത്. 22 നമ്പര്‍ പ്ലേറ്റുകളാണ് ഇത്തവണ ലേലത്തിലുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ലേലം നവംബര്‍ പതിനാറിന് രാത്രി പത്ത് വരെ നീളും.