
ദോഹ: ഖത്തറില്‍ വിസാരഹിത സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈന്‍വഴി മാത്രമെ താമസാനുമതി പുതുക്കാനാവൂ. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാരഹിത സന്ദര്‍ശനം അനുവദിച്ച ഖത്തര്‍ ഒരുമാസത്തിന് ശേഷം 30 ദിവസത്തേക്കു കൂടി താമസാനുമതി നീട്ടാന്‍ സൗകര്യമൊരുക്കിയിരുന്നു. ഇതിനായി നൂറു കണക്കിനാളുകളാണ് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം ഓഫീസിലേക്കെത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് താമസാനുമതി ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ പുതുക്കാവൂ എന്ന് അധികൃതര്‍ അറിയിച്ചത്.
കാലാവധി കഴിഞ്ഞ് താമസാനുമതി പുതുക്കാത്തവരില്‍ നിന്ന് ഓരോ ദിവസത്തിനും 200 റിയാല്‍ വീതം ഈടാക്കുമെന്നും എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈന്‍ റിനീവല്‍ സംവിധാനം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം ഡയരക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്‌റൂഇ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.qa എന്ന ഹോം പേജില്‍ ‘വിസാസ്’ എന്ന വിന്‍ഡോവില്‍ പ്രവേശിച്ച് ‘വിസ എക്‌സ്റ്റന്‍ഷന്‍’ വിന്‍ഡോവില്‍ കയറിയാണ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.