Currency

ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്ന് വീസായില്ലാതെ 4 ലക്ഷം സഞ്ചാരികള്‍

സ്വന്തം ലേഖകന്‍Thursday, November 16, 2017 4:09 pm

ദോഹ: വീസാരഹിത, ഓണ്‍ അറൈവല്‍ വീസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഈ വര്‍ഷം ഇതുവരെ ഖത്തര്‍ സന്ദര്‍ശിച്ചത് 4,01,916 പേര്‍. കഴിഞ്ഞ വര്‍ഷം ഇതേകാലയളവുമായി നോക്കുമ്പോള്‍ അഞ്ചു ശതമാനം അധികമാണിത്. ഈ വര്‍ഷം ഇതുവരെ 19,41,752 പേര്‍ ഖത്തര്‍ സന്ദര്‍ശിച്ചതില്‍ 71% പേരും വ്യോമമാര്‍ഗമാണ് ഖത്തറിലേക്കെത്തിയത്.

27% റോഡ് മാര്‍ഗവും രണ്ടു ശതമാനം കപ്പലുകളിലും. ഇതില്‍ 5,13,789 പേരാണ് ഖത്തറില്‍ അവധിക്കാലം ചെലവിടാനും ഉല്ലസിക്കാനുമായി എത്തിയത്. സര്‍ക്കാര്‍ വാര്‍ത്താവിതരണ ഓഫിസാണ് ഇത് സംബന്ധിച്ച് ണക്കുകള്‍ പുറത്തുവിട്ടത്. വിദേശ വിനോദസഞ്ചാരികളില്‍ ഏറെയും ഏഷ്യ, ഓഷ്യാന മേഖലയില്‍ നിന്നുള്ളവരാണ്.

ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളിലെ ആളുകള്‍ക്കാണു വീസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്. ആറുമാസ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രാ ടിക്കറ്റുമുണ്ടെങ്കില്‍ വിമാനത്താവളത്തില്‍നിന്നു സൗജന്യമായി വീസ ഇളവു ലഭിക്കും. ഈ വര്‍ഷം ഓഗസ്റ്റ് ഒന്‍പതു മുതലാണ് വീസാരഹിത സന്ദര്‍ശനാനുമതി നല്‍കിയത്.

സൗജന്യ ട്രാന്‍സിറ്റ് വീസ പദ്ധതി ഖത്തര്‍ നടപ്പാക്കിയത് 2016 നവംബറിലാണ്. ഖത്തര്‍ വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ നേരത്തേക്കു രാജ്യത്തു താമസിക്കാന്‍ സൗജന്യ അനുമതിയാണ് ഇതിലൂടെ ലഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x