
ദോഹ: വാണിജ്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ സേവനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തുന്നതും അംഗീകരിച്ചിട്ടുണ്ട്. എക്സിബിഷന് സംഘടിപ്പിക്കുന്നതിനും വ്യവസായ പരിപാടികള്‍ സംഘടിപ്പിക്കുന്നതും സംബന്ധിച്ച കരടു നിയമവും മന്ത്രിസഭ അംഗീകരിച്ചു. പ്രദര്‍ശനങ്ങളോ സമ്മേളനങ്ങളോ ആണ് നിയമപ്രകാരം വ്യവസായ പരിപാടികള്‍.
ബിസിനസ് പരിപാടികള്‍ക്കും സംഘാടക ഓഫീസുകള്‍ക്കും കേന്ദ്രങ്ങള്‍ക്കുമുള്ള ലൈസന്‍സ്, വര്‍ഗീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിയമത്തിലുണ്ട്.ആരോഗ്യ മന്ത്രാലയത്തിന്റെ ഘടന സംബന്ധിച്ച അമീരി കരട് തീരുമാനവും മന്ത്രിസഭ അംഗീകരിച്ചു. ഇതുപ്രകാരം മന്ത്രാലയത്തില്‍ പുതിയ ഭരണപരമായ യൂണിറ്റുകള്‍ സ്ഥാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.