ഈ മാസം 24 മുതല്‍ 30 വരെയുള്ള തീയതികളിലാണ് മഴയ്ക്കു കൂടുതല്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഖത്തറില്‍ മഴയും തണുപ്പും കുറവാണ്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള തടാകോല്‍സവം ആദ്യമായാണു ഖത്തറില്‍ സംഘടിപ്പിച്ചത്. വന്‍വിജയമായി മാറിയ തടാകോത്സവം കാണാന്‍ ആയിരക്കണക്കിന് കാണികളാണെത്തിയത്. 1400 പേര്‍ക്ക് ഇരിക്കാനുള്ള ഗാലറിയാണ് സജ്ജീകരിച്ചിരുന്നത്.
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള യാത്രാക്കൂലിയില്‍ കുറവ് വരുത്തിയതോടൊപ്പം നേരത്തെയുണ്ടായിരുന്നതില്‍ നിന്നും ഇരട്ടി തൂക്കവും ഖത്തര്‍ എയര്‍വേയ്സ് അനുവദിച്ചിട്ടുണ്ട്. യൂറോപ്പിലേക്കും അമേരിക്കന്‍ രാജ്യങ്ങളിലേക്കും വലിയ വളര്‍ത്തുനായകളെ കൊണ്ടുപോകുന്നതിന് നേരത്തേ നിശ്ചയിച്ചിരുന്നത് 400 ഡോളറായിരുന്നു.
ജലപ്പരപ്പിലെ വിസ്മയദൃശ്യങ്ങളുമായി പ്രഥമ അന്താരാഷ്ട്ര ലേക്ക് ഫെസ്റ്റിവലിന് ഖത്തറിലെ ആസ്പയര്‍പാര്‍ക്കില്‍ തുടക്കം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് മേള. ദിവസേന രണ്ടു തവണയായി ഒരു മണിക്കൂര്‍ വീതമുള്ള 6 പ്രദര്ശനങ്ങളുണ്ടാവും. പ്രവേശനം സൗജന്യമാണ്.
ടൂറിസം പദ്ധതികളുടെയും നിക്ഷേപകരുടെയും വിനോദസഞ്ചാര മേഖലയുടെയും ഫലപ്രദമായ ഏകോപനത്തിനായാണ് പുതിയ ദേശീയ വിനോദസഞ്ചാര സമിതി രൂപീകരിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഈ സമിതിയാവും വിനോദസഞ്ചാര വികസനത്തിന് ആവശ്യമായ നയസമീപനങ്ങള്‍ക്കു രൂപം നല്‍കുക.
പടിഞ്ഞാറന്‍ ഏഷ്യയിലെ മികച്ച വ്യോമയാന സര്‍വീസിനുള്ള ഫ്യൂച്ചര്‍ ട്രാവല്‍ എക്സ്പീരിയന്‍സ്(എഫ്ടിഇ) അവാര്‍ഡാണ് ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്. നൂതനസംരംഭങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കി യാത്രികര്‍ക്ക് പുതുമയും പൂര്‍ണ- യാത്രാസൗകര്യവും ലഭ്യമാക്കിയതിനാണ് ഖത്തര്‍ എയര്‍വേയ്സിന് അവാര്‍ഡ് ലഭിച്ചത്.
നിലവില്‍ അല്‍ ജുമൈലിയ ഒഴികെയുള്ള എല്ലാ കേന്ദ്രങ്ങളിലും വാക്ക് ഇന്‍ ക്ലിനിക്കുകള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ മുറിവുകള്‍, പൊള്ളലുകള്‍ പോലുള്ള താരതമ്യേന ചെറിയ പരുക്കുകള്‍ക്കുള്ള ചികില്‍സയാണ് ലഭ്യമാകുക.
നിലവില്‍ ഒന്‍പതു പബ്ലിക് പാര്‍ക്കുകളിലാണു സൗജന്യ വൈഫൈ ഉള്ളത്. 6,500 ചതുരശ്രമീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നവീകരിച്ച അല്‍ മാമൂറ ഫാമിലി പാര്‍ക്ക് പൊതുജനങ്ങള്‍ക്കു കഴിഞ്ഞ ദിവസം മുതല്‍ തുറന്നുകൊടുത്തിരുന്നു.
രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ഒരു ടിക്കറ്റിന്റെ നിരക്കിനാണ് കമ്പനി നല്‍കുന്നത്. അതേസമയം രണ്ട് ഇക്കണോമി ക്ലാസ് ടിക്കറ്റുകളുടെ നിരക്കില്‍ മൂന്ന് ടിക്കറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്.
ഹമദ് വിമാനത്താവളത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഫിംഗര്‍ പ്രിന്റിംഗിന് പകരം ഫേഷ്യല്‍ ഫിംഗര്‍ പ്രിന്റ് നടപ്പിലാക്കും. ഇതോടെ യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടികള്‍ വളരെ എളുപ്പമാകും.