മേഖലയില്‍ ഇത്തരത്തിലുള്ള നിയമം ആദ്യമായാണ് കൊണ്ട് വരുന്നത്. സേവനദാതാക്കള്‍ക്കും ഉപഭോക്തക്കള്ക്കുമിടയിലുള്ള കരാറുകള്‍ക്കാവശ്യമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നിയമത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യയിലെ കാര്‍ഗോ മേഖലയിലെ ഏറ്റവും ഉന്നതമായ ഓവറോള്‍ കാരിയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോക്ക് ലഭിച്ചിരിക്കുന്നത്. ഇതിന് പുറമേ, ബെസ്റ്റ് കാര്‍ഗോ എയര്‍ലൈന്‍ ഇന്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോക്ക് മറ്റൊരു അവാര്‍ഡ് കൂടി ലഭിച്ചു.
വാഹനങ്ങള്‍ ഡ്രിഫ്റ്റ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കും ഇനി മുതല്‍ പിടി വീഴും. ഇത്തരം കുറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരമാവധി മൂന്നുമാസത്തേക്ക് വാഹനം ജപ്തിചെയ്യുമെന്നാണ് ഗതാഗത ഡയറക്ടറേറ്റ് അധികൃതരുടെ താക്കീത്.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെ നാലുമാസത്തിലധികമായി ഖത്തറിനുമേല്‍ തുടര്‍ന്നു വരുന്ന ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. മധ്യസ്ഥ നീക്കവുമായെത്തിയ അമേരിക്കക്കും പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിച്ചിട്ടില്ല.
രാജ്യത്തെ നിരവധി ജോലി വിഭാഗങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഡ്രൈവിംഗ് ലൈസന്‍സ് നിരോധനം താല്‍ക്കാലികമാണെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്ന മുറയ്ക്ക് നിരോധനം എടുത്തുകളയുമെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
ഫര്‍ദാന്‍ ടവറിനോട് ചേര്‍ന്നുള്ള കഹ്റാമയുടെ പുതിയ സബ്സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിങ് സൗജന്യമാണ്. പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സമീപത്തെ സൂഖിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കഹ്റാമ സജ്ജമാക്കിയത്.
ഇന്ത്യയും റഷ്യയും ലോകത്തെതന്നെ ഏറ്റവും വലിയ ടൂറിസം വിപണിയായി കാണുന്ന ക്യുടിഎ ഈ വര്‍ഷംതന്നെ ഇന്ത്യയിലും റഷ്യയിലും പ്രതിനിധി ഓഫിസ് തുറക്കുമെന്നു ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യു.ടി.എ) മാര്‍ക്കറ്റിങ് ആന്‍ഡ് പ്രമോഷന് മേധാവി റാഷിദ് അല്‍ ഖുറൈസി പറഞ്ഞു.
വാടകക്കാരനു തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നു വാടകത്തുക മന്ത്രാലയ വെബ്സൈറ്റിലൂടെ കെട്ടിട ഉടമയ്ക്കു കൈമാറാനുള്ള സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്.
ഇതിലൂടെ 20വര്‍ഷത്തെ സീനിയോറിറ്റി വരെ പുനഃസ്ഥാപിക്കാന്‍ സാധിക്കും. 1997 ജനുവരി ഒന്നു മുതല്‍ 2017 ജൂലൈ 31 വരെ റജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് സീനിയോറിറ്റി നിലനിര്‍ത്തി റജിസ്ട്രേഷന് പുതുക്കാനാവുക.
ദന്തരോഗ ചികിത്സക്കായി 10 റൂമുകളും കുടുംബവിവാഹ പൂര്‍വ പരിശോധനകള്‍ക്കായി ആറ് ചേംബറുകളുമടക്കം 45 ക്ലിനിക്കുകളാണ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുക. ഇതോടൊപ്പം മറ്റു സ്പെഷ്യാലിറ്റി സേവനങ്ങളും അടിയന്തര വിഭാഗവും ഫിസിയോതെറാപ്പി വിഭാഗവും സ്പോര്‍ട്സ് ഹാളും കെട്ടിടത്തിലുണ്ട്.