Currency

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെയുള്ള ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍

സ്വന്തം ലേഖകന്‍Wednesday, October 25, 2017 8:24 am

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെ നാലുമാസത്തിലധികമായി ഖത്തറിനുമേല്‍ തുടര്‍ന്നു വരുന്ന ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. മധ്യസ്ഥ നീക്കവുമായെത്തിയ അമേരിക്കക്കും പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിച്ചിട്ടില്ല.

ദോഹ: ഖത്തറിനെതിരെ തുടര്‍ന്നു വരുന്ന ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെ നാലുമാസത്തിലധികമായി ഖത്തറിനുമേല്‍ തുടര്‍ന്നു വരുന്ന ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. മധ്യസ്ഥ നീക്കവുമായെത്തിയ അമേരിക്കക്കും പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിച്ചിട്ടില്ല.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്യമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും, സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെകസ് ടില്ലേഴ്‌സന്റെ ശ്രമങ്ങള്‍ക്ക് അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ജിസിസി ഐക്യം നിലനില്‍ക്കണമെന്ന കുവൈത്തിന്റെ ആഗ്രഹത്തെ വിലമതിക്കുന്ന തങ്ങള്‍ രാജ്യത്തിന്റെ പരാമാധികാരം അടിയറ വയ്ക്കാത്ത ഏത് ചര്‍ച്ചകള്‍ക്കും തയാറാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x