
ദോഹ: രാജ്യത്തെ നിരവധി ജോലി വിഭാഗങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഡ്രൈവിംഗ് ലൈസന്‍സ് നിരോധനം താല്‍ക്കാലികമാണെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്ന മുറയ്ക്ക് നിരോധനം എടുത്തുകളയുമെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യത്തെ നിരവധി പ്രധാന റോഡുകള്‍ നിര്‍മ്മാണത്തിലിരിക്കുന്നതിനാലാണ് തൊഴിലുകളെ ഡ്രൈവിംഗ് ലൈന്‍സിന് അപേക്ഷ നല്‍കുന്നതില്‍ തടഞ്ഞിരിക്കുന്നത്. അതിനാല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആവശ്യമില്ലാത്ത തൊഴില്‍വിഭാഗങ്ങളെ ഇതില്‍ നിന്നും തടയുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നിരോധനം നീക്കുമെന്നും വീണ്ടും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഇതൊരു നിരോധനമാണെന്ന് പറയാന്‍ കഴിയില്ലെന്നും , താല്‍ക്കാലിക തീരുമാനം എന്ന് മാത്രമേ ഇതിനെ വിളിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 180 തൊഴില്‍ വിഭാഗങ്ങളെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നതില്‍ നിന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് തടഞ്ഞിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.