വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ 33-ാം നമ്പര്‍ റൗണ്ട് എബൗട്ട് മുതല്‍ രണ്ടാം നമ്പര്‍ റൗണ്ട് വരെയുള്ളഭാഗം ഇന്നലെ മുതല്‍ താല്‍ക്കാലികമായി അടച്ചു. 14 വരെയാണ് ഗതാഗതം നിരോധിച്ചതെന്ന് അഷ്ഗാല്‍ അറിയിച്ചു.
മാലിദ്വീപിലേക്കുള്ള നിലവിലെ എയര്‍ബസ് എ330 വിമാനമാണ് എയര്‍ബസ് എ350 വിമാനമായി പുനര്‍നിര്‍ണയിച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഖത്തര്‍ എയര്‍വേയ്സ് പുറത്തുവിട്ടു. പ്രഥമ എ350 കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ചപ്പോള്‍ രണ്ടാമത് എയര്‍ബസ് എ350 വിമാനം നവംബര്‍ മൂന്നിന് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
വെനീഷ്യന്‍ സംസ്കാരത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടുള്ള ഈ ഉല്‍സവം വൈകിട്ട് 7.30 മുതല്‍ ആസ്പയര് പാര്‍ക്കിലാണ് നടക്കുന്നത്. ആസ്പയര് തടാകത്തിലെ ബോട്ടുകളിലാണ് കലാകാരന്മാര് പരിപാടികള്‍ അവതരിപ്പിക്കുക.
പുതിയ ജനസംഖ്യാ നയത്തിനു ഖത്തര്‍ അംഗീകാരം നല്കി. അതിവേഗമുള്ള ജനപ്പെരുപ്പം തടയാനും ജനസംഖ്യാനുപാതത്തിലെ അസന്തുലിതാവസ്ഥകള്‍ പരിഹരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ജനസംഖ്യാ നയം.
ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ 98.6 എഫ്എം പ്രക്ഷേപണം ആരംഭിച്ചു. ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായി എന്ന ടാഗ്ലൈനോടെയെത്തിയ റേഡിയോ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് ഉദ്ഘാടനം ചെയ്തു.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന ദിവസം മുതല്‍ ഉത്തരവിനു നിയമ പ്രാബല്യമുണ്ടാകും. ഖത്തറിലെ തൊഴില്‍മേഖലകള്‍ ആവശ്യപ്പെടുന്ന കോഴ്സുകള്‍ നടത്താന്‍ അധികാരമുള്ള സ്വതന്ത്ര സര്‍വകലാശാല പദവിയിലേക്കാണ് കോളജിനെ ഉയര്‍ത്തിയിരിക്കുന്നത്. കോളജിന്റെ ആസ്ഥാനം ദോഹയായിരിക്കും.
മസ്കത്ത്- ദോഹ റൂട്ടില്‍ നവംബര്‍ 22 മുതല്‍ ആഴ്ചയില്‍ അഞ്ചു സര്‍വിസുകളാകും ഉണ്ടാവുക. ഒക്ടോബര്‍ ആദ്യം മസ്കത്തില്‍നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വിസുകള്‍ സലാം എയര്‍ ആരംഭിച്ചിരുന്നു.
‘അഭിവൃദ്ധിയുടെയും യശസ്സിന്റെയും വാഗ്ദാനം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ദേശീയ ദിനമായ 18നു കോര്‍ണിഷില്‍ പ്രത്യേക പരിപാടികള്‍ നടക്കും.
ഭക്ഷണസാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് നിയമത്തിന് അംഗീകാരം നല്‍കിയത്. 2017ലെ 20-ാം നമ്പര്‍ നിയമം ആയാണ് ഇത് അറിയപ്പെടുക.
വിദേശ തൊഴിലാളികള്‍ക്ക് നിയമസംരക്ഷണം നല്‍കുന്നതിനായി വിവിധ രാജ്യങ്ങളുമായി ഖത്തര്‍ 36 കരാറുകളിലും അഞ്ച് ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. തൊഴിലാളികളെ ഖത്തറിലെത്തിക്കുന്നതിന് മുമ്പ് വിദേശതൊഴിലാളികളുടെ അടിസ്ഥാന നിയമ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.