ഇതിലൂടെ 20വര്‍ഷത്തെ സീനിയോറിറ്റി വരെ പുനഃസ്ഥാപിക്കാന്‍ സാധിക്കും. 1997 ജനുവരി ഒന്നു മുതല്‍ 2017 ജൂലൈ 31 വരെ റജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് സീനിയോറിറ്റി നിലനിര്‍ത്തി റജിസ്ട്രേഷന് പുതുക്കാനാവുക.
ദോഹ: കേരള സര്‍ക്കാരിന്റെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നഷ്ടപ്പെട്ട സീനിയോറിറ്റി പുനഃസ്ഥാപിക്കാന്‍ ഈ മാസം 31 വരെ അവസരം. ഇതിലൂടെ 20വര്‍ഷത്തെ സീനിയോറിറ്റി വരെ പുനഃസ്ഥാപിക്കാന്‍ സാധിക്കും. 1997 ജനുവരി ഒന്നു മുതല്‍ 2017 ജൂലൈ 31 വരെ റജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് സീനിയോറിറ്റി നിലനിര്‍ത്തി റജിസ്ട്രേഷന് പുതുക്കാനാവുക.
നിരവധി പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും റജിസ്ട്രേഷന് പുതുക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. പ്രവാസികള്‍ക്ക് റജിസ്ട്രേഷന് നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയുമെങ്കില്‍ ഓണ്‍ലൈനായി പുതുക്കാനാവും. അല്ലെങ്കില്‍ നാട്ടിലെ ബന്ധുക്കള്‍ മുഖേന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരില്‍ ചെന്നും റജിസ്ട്രേഷന് പുതുക്കാനാകുമെന്ന് പ്രവാസി സാമൂഹിക പ്രവര്ത്തകന് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.