തൊഴിലാളികളുടെ ശരീരത്തില്‍ നിന്നുള്ള താപനില കുറയ്ക്കുന്നതിന് സഹായിക്കുന്ന ഹെല്‍മറ്റ് കൂളിംഗ് സംവിധാനം, തൊഴിലാളികളുടെ ആരോഗ്യ സാഹചര്യങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്ന ചിപ്പ് എന്നിവയാണ് ജാക്കറ്റിലെ പ്രധാന ഭാഗങ്ങള്‍.
ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും ഇ-റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന മിസൈമീര്‍ അടിപ്പാത. 700 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അടിപ്പാത ഉം അല്‍ സനീം, മിസൈമീര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിന് എഫ്-റിങ് റോഡിനും മിസൈമീര്‍ റോഡിനും ഇടയിലാണ് നിര്‍മിച്ചിരിക്കുന്നത്.
മെട്രോ ട്രെയിന്‍ പരീക്ഷണയോട്ടം രണ്ടാം ഘട്ടത്തിലേക്കു കടന്നു. റെഡ് ലൈനില്‍ അല്‍ വക്ര സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തി. ഇക്കോണമിക് സോണ്‍ സ്റ്റേഷന് വരെയാണു ട്രെയിന്‍ ഓടിയത്. പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഖത്തറിന്റെ സ്കൈലൈന്‍ എന്നറിയപ്പെടുന്ന വെസ്റ്റ്ബേയില്‍ ഖത്തര്‍ പെട്രോളിയം സിറ്റിക്ക് സമീപമാണ് ഖത്തര്‍ റെയില്‍ ഇരുപത്തിനാല് മണിക്കുര്‍ കൊണ്ട് മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. അറുപത്തിമൂന്ന് മീറ്റര്‍ നീളമാണ് മേല്‍പ്പാലത്തിന് ഉള്ളത്.
ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ വഴിയോ, വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗപ്പെടുത്തിയോ ഈ ഓഫര്‍ സ്വന്തമാക്കാം. ഒക്ടോബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 25 വരെയാണ് ഈ പ്രത്യേക ഓഫര്‍ കാലാവധി.
റോഡ്സൈഡ് അസിസ്റ്റന്‍സ് സര്‍വീസ് എന്നാണ് പുതിയ സംരംഭത്തിന്റെ പേര്. ഗ്യാസ് സര്‍വീസ്, ബാറ്ററി സര്‍വീസ്, ഫ്ലാറ്റ് ടയര്‍ സര്‍വീസ്, മെക്കാനിക്കല്‍ ഫസ്റ്റ് എയിഡ്, ലോക്കൗട്ട് സര്‍വീസ്, റ്റോവിംഗ് സര്‍വീസ് എന്നിവയാണ് ഇതിന് കീഴില്‍ വരുന്ന സേവനങ്ങള്‍.
യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ക്കു റോബട്ടുകളെ പ്രയോജനപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഓഗ്മെന്റഡ്, വിര്‍ച്വല്‍ റിയാലിറ്റിയുടെ ഉപയോഗം, സുരക്ഷിതമായ ഡേറ്റ കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലും സഹകരണമുണ്ടാകും.
ഭരണനിര്‍വഹണവുമായി (അഡ്മിന്) ബന്ധപ്പെട്ട തൊഴിലുകള്‍ക്കായിരിക്കും സമീപ ഭാവിയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുക. നിലവില്‍ 180ല്‍ അധികം തൊഴില്‍ തസ്തികകളിലുള്ളവര്‍ക്ക് രാജ്യത്ത് മോട്ടോര്‍ ഡ്രൈവിങ് വാഹന ലൈസന്‍സ് നല്‍കുന്നില്ല.
ഖത്തറില്‍ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആപ്പുകള്‍ക്ക് നിലവില്‍ നേരിടുന്ന പ്രശ്നങ്ങളാണ് സ്കൈപ്പിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് കാരണമായതെന്നാണ് പറയുന്നത്. ഒരു മാസം മുമ്പ് വൈബറിനും ഇത്തരത്തിലുള്ള അവസ്ഥ നേരിട്ടിരുന്നു.
മൂന്ന് മേജര്‍ ഇന്റര്ചെയ്്ഞ്ചുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സിമൈസിമ ഇന്റര്ചെയ്്ഞ്ച് മുതല്‍ പദ്ധതിയുടെ അവസാനം വരെയുള്ള ഭാഗം അടച്ചിടുന്നത്. ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് ഒക്ടോബര്‍ 13 മുതല്‍ 18 മാസത്തേക്കാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുക.