Currency

ട്രാഫിക് സിഗ്‌നലില്‍ വാഹനാപകടം, ഷാര്‍ജയില്‍ മലയാളിക്ക് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

സ്വന്തം ലേഖകന്‍Wednesday, October 24, 2018 11:31 am

ഷാര്‍ജ: ബുഹൈറ പോലീസ്സ്റ്റേഷന്‍ പരിധിയിലുള്ള ഷാര്‍ജ അല്‍ഖാനില്‍ ട്രാഫിക് സിഗ്‌നലില്‍ റോഡ് മുറിച്ച് കടക്കവേ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് പരിക്ക് പറ്റിയ മലയാളിയായ തിരുവനന്തപുരം വര്‍ക്കല സ്വദേശി സനല്‍ കുമാറിന് അറുപത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ദുബായ് കോടതി വിധിച്ചു.

ഈ അപകടവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ഷാര്‍ജ ട്രാഫിക് ക്രിമിനല്‍ കോടതി പരിക്കുപറ്റിയ സനല്‍ കുമാറും, ബൈക്ക് ഓടിച്ച ആളും കുറ്റക്കാരെന്ന് കണ്ടെത്തുകയും അശ്രദ്ധമായി വാഹനം ഓടിച്ചതിന് വാഹന ഉടമയെയും, അശ്രദ്ധമായി ട്രാഫിക് സിഗ്‌നല്‍ ലംഘിച്ച്് റോഡ് മുറിച്ച് കടന്നതിന് സനല്‍ കുമാറിനെയും കുറ്റക്കാരായി കണ്ടെത്തി പിഴ അടക്കാന്‍ വിധിച്ചു.

അപകടത്തെ തുടര്‍ന്ന് വാഹനാപകട നഷ്ടപരിഹാരം ലഭിക്കുന്നതിനായി സനല്‍ കുമാര്‍ ഷാര്‍ജയിലെ പ്രമുഖ നിയമസ്ഥാപനത്തിലെ നിയമപ്രതിനിതി ശ്രീ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും അഡ്വ. അലി ഇബ്രാഹിം മുഖേന ബൈക്കിന്റെ ഉടമയ്ക്കും, ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരേ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.

ഇതിനെതിരെ കോടതിയില്‍ ഹാജരായ ഇന്‍ഷുറന്‍സ് കമ്പനി അഭിഭാഷകര്‍ ഈ കേസിനെ എതിര്‍ക്കുകയും അപകട കാരണം ട്രാഫിക് സിഗ്‌നല്‍ ലംഘിച് റോഡ്മുറിച് കടന്നത് കൊണ്ടാണെന്ന് വാദിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങളും പരാതിക്കാരന്റെ ചികിത്സാ രേഖകളും പരിഗണിച്ഛ് കോടതി പരാതിക്കാരന് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി വിധിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x