Currency

ഷാര്‍ജ പുസ്തകോത്സവം; പ്രവാസികള്‍ ഒഴുകിയെത്തുന്നു

സ്വന്തം ലേഖകന്‍Saturday, November 3, 2018 3:56 pm

ഷാര്‍ജ: രാജ്യാന്തര പുസ്തകോത്സവം ആഘോഷമാക്കി പ്രവാസികള്‍. പുസ്തകങ്ങള്‍ സ്വന്തമാക്കാനും എഴുത്തുകാരെ നേരിട്ടു കാണാനുമായി പതിനായിരങ്ങളാണ് ആദ്യ ദിനങ്ങളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഓരോ വര്‍ഷം കഴിയുന്തോറും ഷാര്‍ജപുസ്തകോത്സവം വളരുകയാണ്.

വാരാന്ത്യങ്ങളില്‍ മലയാളികളടക്കം പതിനായിരങ്ങളാണ് യുഎഇക്കു പുറമെ ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം അല്‍താവൂനിലെ എക്‌സ്‌പോ സെന്റിലേക്കൊഴുകിയെത്തിയത്. മലയാളികളുടെ പുസ്തക പ്രകാശനവേദികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ലോക പുസ്തകങ്ങള്‍ പരിചയപ്പെടുന്നതോടൊപ്പം എഴുത്തുകാരെയും സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും നേരിട്ടു പരിചയപ്പെടാനുള്ള വേദികൂടിയാണ് പ്രവാസികള്‍ക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം.

11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഇന്ത്യയുള്‍പ്പെടെ 75 രാജ്യങ്ങളില്‍ നിന്ന് 1874 പ്രസാധകരാണ് പങ്കെടുക്കുന്നത്. കലാ, സാംസ്‌കാരിക,ശാസ്ത്ര, വിനോദ പരിപാടികളാണ് മേളയുടെ മറ്റൊരു ആകര്‍ഷണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x