
ഷാര്‍ജ: 37ാം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് നാളെ തിരശ്ശീല വീഴും. പതിവുപോലെ മലയാളം പ്രസാധകര് അണിനിരന്ന ഏഴാം നമ്പര്‍ ഹാളിലെ ഇന്ത്യന്‍ പവിലിയനിലാണ് ഏറ്റവുമധികം തിരക്കനുഭവപ്പെട്ടത്. മലയാളികളും സ്വദേശികളുമാണ് സന്ദര്‍ശകരിലേറെയും. അക്ഷരങ്ങളുടെ കഥ എന്ന പ്രമേയത്തിലാണ് ഇത്തവണ പുസ്തകമേള സംഘടിപ്പിച്ചത്.
രാവിലെ ഒന്‍പതു മുതല്‍ രാത്രി 10 വരെയാണ് സൗജന്യ പ്രവേശനം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 വരെയും. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ കഴിഞ്ഞാല്‍ മലയാളത്തിനാണു മേളയില്‍ പ്രാധാന്യം. ഇന്ത്യയുള്‍പ്പെടെ 77 രാജ്യങ്ങളില്‍നിന്നു 16 ലക്ഷം തലക്കെട്ടുകളിലുള്ള 20 ദശലക്ഷം പുസ്തകങ്ങളുമായി 1874 പ്രസാധകര് സാന്നിധ്യമറിയിച്ചു.
കവിയും എംപിയുമായ കനിമൊഴി, നടന് പ്രകാശ് രാജ്, ചേതന്‍ ഭഗത്, നന്ദിതാ ദാസ്, ലില്ലി സിങ്, യു.എ.ഖാദര്‍, എം.പി. അബ്ദുല്‍ സമദ് സമദാനി, മാപ്പിളപ്പാട്ടുഗായകന്‍ എരഞ്ഞോളി മൂസ, എസ്.ഹരീഷ്, ഫ്രാന്‍സിസ് നൊറോണ, കെ.വി.മോഹന്‍കുമാര്‍, സന്തോഷ് ഏച്ചിക്കാനം, മനു എസ്.പിള്ള, താഹ മാടായി, വി.എച്ച്.നിഷാദ്, ചാരുനിവേദിത, സോഹ അലിഖാന്, കവിതാ ബാലകൃഷ്ണന്, മനോജ് കെ.ജയന്, മനോജ് വാസുദേവന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.