ടാക്സി നിരക്ക് വര്‍ധിപ്പിച്ച് ഷാര്‍ജ ട്രാഫിക് അതോറിറ്റി. നിലവിലുള്ള ചാര്‍ജിനേക്കാള്‍ രണ്ടു ദിര്‍ഹമാണ് വര്‍ധിച്ചത്. നിലവില്‍ 11.50 ദിര്‍ഹം ആണ് കുറഞ്ഞ നിരക്കായി ഈടാക്കുന്നത്, ഇനി മുതല്‍ യാത്രികര്‍ 13.50 ദിര്‍ഹമാണ് കുറഞ്ഞ നിരക്കായി നല്‍കേണ്ടത്. പുതുക്കിയ നിരക്ക് ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു.
ആരോഗ്യത്തിന് ഹാനികരമായ തരത്തില്‍ താല്കാലിക വില്പനശാലകള് വഴി വിറ്റഴിച്ചിരുന്ന സാധനങ്ങള്‍ ഷാര്‍ജ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. ഭക്ഷ്യ വസ്തുക്കള്‍ക്ക് പുറമേ 50 ടണ്ണോളം വരുന്ന മറ്റ് സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ദേശീയദിനം പ്രമാണിച്ച് യു.എ.ഇയില്‍ 1125ലധികം തടവുകാര്‍ക്ക് കൂടി മോചനം. നല്ലനടപ്പ് അടിസ്ഥാനമാക്കിയാണ് ജയിലില്‍നിന്ന് വിട്ടയക്കുന്നത്. ദുബായിലെ ജയിലില്‍ നിന്ന് 625 തടവുകാരെയും, റാസല്‍ ഖൈമയില്‍ 205, അജ്മാനില്‍ 90, ഷാര്‍ജ 182 തടവുകാരെയും മോചിപ്പിക്കും.
വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പീറ്റര്‍ കൊലമല ബാബുവിന് ഏഴു ലക്ഷം ദിര്‍ഹം (1,40,00,000 രൂപ) നഷ്ടപരിഹാരം നല്കാന് ദുബായ് കോടതി ഉത്തരവിട്ടു.
എമിറേറ്റിലെ പാര്‍ക്കിങ്ങുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നഗരസഭയുടെ പരിശോധന. പള്ളികള്‍ക്കും പബ്ലിക് പാര്‍ക്കുകള്‍ക്കും സമീപമുള്ള വാഹന പാര്ക്കിങ്ങുകളിലാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയത്.
ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) സിറ്റി സര്‍വീസിനായി 22 പുതിയ ബസുകള്‍ ഏര്‍പ്പെടുത്തി. ഇതോടെ ഷാര്‍ജ ഇന്റര്‍സിറ്റി ബസുകളുടെ എണ്ണം 167 ആകും.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ഷാര്‍ജയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ഇന്ത്യ എക്സ്പ്രസ് തുടങ്ങി. ആഴ്ചയില്‍ 4 സര്‍വീസുകളാണ് ഷാര്‍ജയിലേക്കുള്ളത്. അബുദാബി, റിയാദ്, ദോഹ, എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ് ചൊവ്വാഴ്ച തുടങ്ങിയിരുന്നു.
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം ഡിസംബര്‍ നാല് മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച കൊടിയിറങ്ങിയ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എത്തിയത് 22.3 ലക്ഷം സന്ദര്‍ശകര്‍. 2.3 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികളും സന്ദര്‍ശകരില്‍ ഉള്‍പ്പെടുന്നു. ചെറുകിട മലയാള പ്രസാധനാലയങ്ങളും ഇക്കുറി മേളയില്‍ കൂടുതല്‍ സജീവമായിരുന്നു.
മുഹമ്മദ് നബിയുടെ ജന്മദിനമായ നവംബര്‍ 18 (ഞായര്‍) പൊതു അവധിയായ് ഷാര്‍ജ ഗവണ്മെന്റിന്റെ മാനവ വിഭവ ഡയറക്ടറേറ്റ് തീരുമാനിച്ചു. നവംബര്‍ 19 ന് (തിങ്കളാഴ്ച മുതല്‍) എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.